കിമ്മിനെതിരെ കുറ്റപത്രവുമായി അമേരിക്ക: യുദ്ധം ഉടനെന്നു സൂചന

സ്വന്തം ലേഖകൻ

വാഷിംങ്ടൺ: കിമ്മിനെതിരെ കുറ്റപത്രം തയ്യാറാക്കി യുദ്ധത്തിനൊരുങ്ങി അമേരിക്ക. കിം ജോങ് ഉന്നും ഉത്തരകൊറിയയും നടത്തിയ മിസൈൽ പരീക്ഷണത്തിന്റെ പിഴവുകളും ഇത് ലോകത്തിനു ഭീഷണിയാകുന്നതായും കണ്ടെത്തിയാണ് ഇപ്പോൾ അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തരകൊറിയ നവംബറിൽ നടത്തിയ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണത്തിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. ഉത്തരകൊറിയ നടത്തിയ ഈ മിസൈൽ പരീക്ഷണം സഞ്ചരിച്ചത് വ്യോമപാതയിലാണെന്നും സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികർ സാക്ഷികളായെന്നുമാണ് അമേരിക്ക ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോളതലത്തിലെ എതിർപ്പിനെ വകവെയ്ക്കാതെ കിം ജോംഗ് ഉൻ നടത്തുന്ന ഈ പരീക്ഷണങ്ങൾ ധാർഷ്ട്യത്തിന്റെ തെളിവാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണത്തിന് സാക്ഷികളാകുമ്പോൾ സാൻഫ്രാൻസിസ്‌കോ-ഹോങ്കോങ് വിമാനം ലക്ഷ്യസ്ഥാനത്തിന് 280 നോട്ടിക്കൽ മൈൽ അകലെയായിരുന്നെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സൂചിപ്പിക്കുന്നത്.

ഈ വ്യോമപരിധിയിൽ അന്ന് 9 വിമാനങ്ങൾ ആ സമയത്തുണ്ടായിരുന്നു. 716 വിമാനങ്ങൾ ഈ വ്യോമപരിധിയിയിലൂടെ ആ ദിവസം സഞ്ചരിച്ചുവെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് അറിയിച്ചതെന്നും ടില്ലേഴ്‌സൺ പറഞ്ഞു. എന്നാൽ ഏത് വിമാനത്തിലെ യാത്രക്കാരാണ് വിക്ഷേപണം കണ്ടതെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

ലോക രാജ്യങ്ങളുടെ എതിർപ്പിനെ മറികടന്നാണ് നവംബറിൽ ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. 53 മിനിറ്റോളം നീണ്ടുനിന്ന പരീക്ഷണവിക്ഷേപണത്തിൽ ഭൂഖണ്ഡാന്തര മിസൈൽ 2500 മൈൽ ഉയരത്തിലെത്തിയ ശേഷമാണ് ജപ്പാന്റെ വടക്ക്പടിഞ്ഞാറൻ തീരത്തിന് 155 മൈൽ അകലെ പതിച്ചത്.

ഉത്തര കൊറിയയുടെ മിസൈൽ കണ്ടെന്ന് ഹോങ്കോങ് ആസ്ഥാനമായ കാത്തായ് പസഫിക് എയർവെയ്‌സ് ലിമിറ്റഡും കൊറിയൻ എയർലൈൻസ് കമ്പനിയും നേരത്തെ അറിയിച്ചിരുന്നു. പുതിയ പ്രശ്‌നത്തിന്റെ പേരിൽ വ്യോമ പാതയിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് കമ്പനി. അമേരിക്ക ഉന്നയിച്ച പുതിയ വാദം ഉത്തരകൊറിയക്ക് മേൽ കൂടുതൽ നിരോധനം ഏർപ്പെടുത്തുന്നതിന് കാരണമാകും.

Top