ക്രൈം ഡെസ്‌ക്
കോട്ടയം: പീഡനക്കേസിലെ ഇരയായ പെൺകുട്ടി അണുബാധയെ തുടർന്നു ചികിത്സയിലിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. കളമശേരി മാളിയേക്കൽ കൊച്ചുത്രേ്യസ്യ(14)യാണ് ഇന്നലെ രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
മൂന്നു മാസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. അച്ഛന്റെ സുഹൃത്തുക്കളും അയൽവാസികളുമായ മൂന്നു പേർ ചേർന്നു പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെൺകുട്ടിയും സഹോദരിയും കൊച്ചിയിലെ മഠത്തിൽ നിന്നാണ് പഠിച്ചിരുന്നത്. ഓണത്തിന്റെ അവധിയ്ക്കായി വീട്ടിലെത്തിയപ്പോൾ അയൽവാസികൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടർന്നു അണുബാധയുണ്ടായതോടെ പെൺകുട്ടിയെ രണ്ടു മാസം മുൻപ് കളമേശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെയാണ് കഴിഞ്ഞ 26 നു മെഡിക്കൽ കോളജിൽ എത്തിച്ചത്. അണുബാധ വൃക്കയെയും, തലച്ചോറിനെയും ബാധിച്ചതോടെ ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. തുടർന്നു പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മാർട്ടം നടത്തി. ഇന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. അസുഖം മൂർച്ഛിച്ചതിനെ തുടർന്നു പെൺകുട്ടിയെ ഇന്ന് അമൃത ആശുപത്രിയിലേയ്ക്കു മാറ്റാനിരിക്കെയായിരുന്നു മരണം.
നാലു വർഷം മുൻപു തലച്ചോറിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നു കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു. നാട്ടുകാർ ചേർന്നു രണ്ടുലക്ഷത്തോളം രൂപ സ്വരൂപിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പട്രോൾ പമ്പ് ജീവനക്കാരനായിരുന്ന പെൺകുട്ടിയുടെ പിതാവ് മാർട്ടിൻ (റോയി) രണ്ടര മാസം മുൻപു മരിച്ചിരുന്നു. മാതാവ് മേരി, സഹോദരങ്ങൾ വർഗീസ്, എലിസബത്ത്