അമേരിക്കയുടെ പ്രഥമ വനിതയാകാനുള്ള അവസരം ആ പെൺകുട്ടി തട്ടിത്തെറിപ്പിച്ചു; കാരണം വെളുത്തവളായി എന്നത്

സ്വന്തം ലേഖകൻ

ലണ്ടൻ: അന്ന് ചെയ്ത അബദ്ധത്തെയോർത്ത് ആ പെൺകുട്ടി ഇപ്പോൾ ദുഖിക്കുന്നുണ്ടാകും. അമേരിക്കയുടെ പ്രഥമ വനിതയാകാനുള്ള അവസരം ആ പെൺകുട്ടി തട്ടിത്തെറിപ്പിച്ചത് കാമുകൻ കറുത്തവനായതിനാലായിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ആദ്യ കാമുകിയായ ജാപ്പനീസ് വംശജയായ ജാഗറാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യയാകാനുള്ള അവസരം നഷ്ടമായതിനെ ഓർത്ത് ഇപ്പോൾ ദുഖിക്കുന്നത്. പിരിയുന്നതിന് മുമ്പ് രണ്ടു വർഷത്തോളം ഇവർ പ്രണയിക്കുകയും പരസ്പരം കുടുംബങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഷിക്കാഗോ സർവകലാശാലയിൽ നിന്നും ആന്ത്രോപ്പോളജിയിൽ പിഎച്ച്ഡി എടുത്തിട്ടുളള ആളാണ് ഡച്ച് ജാപ്പനീസ് വംശജയായ ജാഗർ. ഷിക്കാഗോയിൽ പഠിച്ചിരുന്ന കാലത്ത് ഇരുവരും ലിവിംഗ് ടുഗദറിൽ ആയിരുന്ന തീവ്ര പ്രണയികൾ ആയിരുന്നു. തങ്ങളുടേതായ സ്വന്തം തുരുത്ത് എന്നാണ് ജാഗർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ മാക്സ് എന്ന ഇരുവർക്കും പ്രിയപ്പെട്ട പൂച്ചയായിരുന്നു ഇവരുടെ പ്രണയത്തിന് സാക്ഷി. സമൂഹ സംഘാടകൻ എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒബാമയെ ജാഗർ ആദ്യമായി കാണുന്നത് 80 കളുടെ മദ്ധ്യത്തിലായിരുന്നു.
ഒബാമയെ ലോകനേതാവായി പരുവപ്പെടുത്തുന്നതിൽ ഈ പ്രണയം നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്നാണ് റൈസിംഗ് സ്റ്റാർ പറയുന്നത്. 1986 ലെ മഞ്ഞുകാലത്താണ് പ്രണയം പുരോഗമിച്ചത്. ഷീലയുടെ മാതാപിതാക്കളെ സന്ദർശിക്കുമ്പോൾ ഒബാമ ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇതിൽ നിന്നും തന്റെ ബോയ്ഫ്രണ്ട് ആഴത്തിലുള്ള പ്രണയവും സമർപ്പണവും ആഗ്രഹിക്കുന്നതായി ജാഗർ മനസ്സിലാക്കി. ഈ കാലത്താണ് ഒബാമ കൂടുതൽ ലക്ഷ്യബോധമുള്ളയാളായി മാറിയത്്. കറുത്ത വർഗ്ഗക്കാർക്കിടയിൽ സാമൂഹ്യ സംഘാടകൻ എന്ന നിലയിൽ മികവ് കൈവരിച്ചുകൊണ്ടിരുന്ന ഒബാമ തീവ്ര പ്രണയത്തിനിടയിൽ പോലും വെള്ളക്കാരിയായ ഒരു ഭാര്യ തന്റെ രാഷ്ട്രീയഭാവി മാറ്റിമറിക്കുമോ എന്ന ആശങ്കപ്പെട്ടിരുന്നതായും ജാഗർ പറയുന്നു. ഒബാമ പിന്നീട് ഹാവാർഡിലേക്ക് എല്ലാം ഉപേക്ഷിച്ചു പോയത് തന്നെ ഒരിക്കലും ഞെട്ടിച്ചില്ലെന്നും പറയുന്നു.
പ്രണയം കൊടുമ്പിരി കൊണ്ട 1987 കാലത്താണ് ഇദ്ദേഹത്തിൽ കാര്യമായ പരിണാമം സംഭവിച്ചത്. ഇതിനിടയിൽ പ്രസിഡന്റാകുന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന് തുടങ്ങി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ പൂർണ്ണമായും ആഫ്രിക്കൻ അമേരിക്കനായി അറിയപ്പെടാനും ഒരു കറുത്ത വർഗ്ഗേതര പങ്കാളിയാൽ തന്റെ വിജയസാധ്യതയെ തകർക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജാഗറിന്റെ ജപ്പാൻ-ഡച്ച് വംശീയത ഒബാമയ്ക്ക് കൂടുതൽ സമ്മർദ്ദവുമായി. ഇതിന് പിന്നാലെ ഹാവാർഡിലെ പഠനത്തിനായി ഷിക്കാഗോയിലെ പഠനം അവസാനിപ്പിക്കേണ്ടി വന്നത് പ്രണയത്തിന് പ്രതിബന്ധമായി. എന്നാൽ ജാഗറിനെ വിടാൻ ഒബാമ ഒരുക്കമായിരുന്നില്ല. രണ്ടാമതും ഒബാമ ജാഗറിനോട് തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. വിജയകരമായ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ പിരിയുന്നതിലെ കടുത്ത നിരാശകൊണ്ടായിരുന്നെന്നാണ് ഒബാമ ഇത് ചെയ്തതെന്ന് ജാഗർ വിശ്വസിക്കുന്നു.
എന്നാൽ രാഷ്ട്രീയ കാര്യത്തിൽ വൈകാരികമായ തീരുമാനമായിരുന്നു ഒബാമയുടേത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വെള്ളക്കാരിയെയും കൊണ്ടു പോകുന്നതിൽ അദ്ദേഹം ഏറെ ആശങ്കപ്പെട്ടിരുന്നു. ഇരുവരും അക്കാലത്ത് അനുഭവിച്ചിരുന്ന അനാവശ്യ മാനസീക സംഘർഷങ്ങളെ കുറിച്ച് സുഹൃത്തുക്കളും ഓർക്കുന്നു. കടുത്ത ചൂടിൽ ജനാല അടച്ചാൽ പോലും ജനങ്ങൾ മരിച്ചുപോകുന്ന അക്കാലത്ത് ഇരുവരും അപ്പാർട്ട്മെന്റിലെ മുറിക്കുള്ളിൽ പുതപ്പിനുള്ളിൽ ചുരുങ്ങുമായിരുന്നു. ഇതിനിടയിൽ തന്നോടൊപ്പം വരാൻ ഒബാമ യാചിക്കുമായിരുന്നു എന്നിരുന്നാലും ഇങ്ങിനെ അധികകാലം മുമ്പോട്ട് പോകാനാകില്ലെന്ന് ജാഗറിന് ഉറപ്പായിരുന്നു.
തങ്ങളുടെ ഒത്തുചേരലിനെ എതിർത്തിരുന്ന എഴുത്തുകാരൻ സാമൂഹ്യപ്രവർത്തകൻ എന്ന ഒബാമയുടെ പദവിയെയൊന്നും വേർപിരിയലിന്റെ സമ്മർദ്ദത്തിൽ ജാഗർ പരിഗണിച്ചിരുന്നില്ല. തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായ മാക്സിനെ വിട്ടുപോകുന്നതിലൂം ഒബാമയ്ക്ക് പരിഭവമുണ്ടായിരുന്നു. ഹാവാർഡിലേക്ക് പോകാൻ ഷിക്കാഗോ വിടുന്ന അവസാന അത്താഴം സുഹൃത്തുക്കളായ ജെറിയും കെൽമാനും ഒപ്പമായിരുന്നു. ഇരുവരും അന്ന് സുഹൃത്തുക്കളോട് മാക്സിനെ സൂക്ഷിക്കാൻ കഴിയുമോ എന്ന് ആരാഞ്ഞു.
മിഷേലുമായി അടുപ്പത്തിലായിരുന്നു 1990-91 അക്കാദമിക വർഷത്തിലും ജാഗറിനെ കാണുന്നത് ഒബാമ തുടർന്നിരുന്നു. ജാഗറിൽ നിന്നും വേർപെടാൻ കഴിയാത്ത മാനസീകാവസ്ഥയിൽ നിൽക്കേയായിരുന്നു ഒബാമ ലോ സ്‌കൂളിലേക്ക് പോകുകയും അവിടെ വെച്ച മിഷേലിനെ കണ്ടുമുട്ടുകയും ചെയ്തത്. ഇരുവരും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. എന്നാൽ 1992 ൽ മിഷേലുമായി വിവാഹിതനായ ശേഷം ഒബാമ ജാഗറിനെ കാണുന്നത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. പിന്നീട് എഴുത്തും ഫോൺകോളുമായി തീർത്തും ചുരുക്കി. വീണ്ടും കണ്ടുമുട്ടാൻ ഇടയുണ്ടായാൽ മിഷേലിനെ വഞ്ചിക്കാൻ പോലും ഒബാമ ശ്രമിച്ചേക്കുമായിരുന്നെന്നും മൂന്ന് കുട്ടികളുടെ മാതാവായ ജാഗർ പറയുന്നു.
ഒബാമ കുടുംബജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വഴിമാറിയതോടെ ജാഗറും എല്ലാം മറന്നു തുടങ്ങി. പിന്നീട് ബോസ്റ്റണിൽ നിന്നുള്ള കൊറിയക്കാരൻ ജിയൂൽ കിമ്മിനെ ഷീല കണ്ടുമുട്ടി. ഒബാമ ലോ സ്‌കൂളിൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഷീല ജിയൂലുമായി ആഴത്തിൽ ബന്ധം സ്ഥാപിച്ചു. കഴിഞ്ഞ 20 വർഷമായി ഒഹിയോയിലെ ഒബർലിനിൽ പ്രൊഫസറായും എഴുത്തുകാരിയായും ജീവിക്കുകയാണ് ജാഗർ. അമേരിക്കൻ വിദേശകാര്യ നയവും കിഴക്കൻ ഏഷ്യയിലെ സൈനിക ചരിത്രത്തിൽ ഒബർലിനിലെ പ്രൊഫസറുമായ സൈന്യത്തിൽ നിന്നും വിരമിച്ച കേണൽ ജിയൂൽ കിമ്മിനെ വിവാഹം ചെയ്ത് ജാഗർ കഴിയുന്നു. ഇവർക്ക് ഇപ്പോൾ മൂന്ന് കുട്ടികളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top