അമേരിക്കന്‍ ഓഹരിവിപണിയും ഇടിഞ്ഞു; കാത്തിരിക്കുന്നത്‌ ലോകമാദ്യമോ

വാഷിംങ്ടണ്‍ : ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുണ്ടന്ന് സൂചന നല്‍കി അമേരിക്കന്‍ ഓഹരി വിപണിയും വന്‍ നഷ്ടം രേഖപ്പടുത്തി. ഡൗണ്‍ജോണ്‍ സൂചിക 3.6 ശതമാനം നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് വിപണിയിലുണ്ടായ ഇടിവ് ലോകത്തെ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്ക അമേരിക്കന്‍ ഓഹരി വിപണിയിലും ശക്തമായതോടെയാണ് വിപണി കൂപ്പ്കുത്തിയത്. വിപണി തുടങ്ങി അമേരിക്കയിലെ വാള്‍സ്ട്രീറ്റിലെ ഡൗണ്‍ ജോണ്‍ സൂചിക ആദ്യരണ്ട് മണിക്കൂറില്‍ 1000 പൊയന്റാണ് ഇടിഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിപണി നഷ്ടം നികത്തി തുടങ്ങി. ഇന്റല്‍ ആപ്പിള്‍ എന്നി ടെക് കമ്പനികളാണ് വിപണിയുടെ രക്ഷയ്ക്ക് എത്തിയത്. എന്നാല്‍ പിന്നീട് വീണ്ടും തകര്‍ച്ച തുടങ്ങിയ ഡൗ ജോണ്‍ സൂചിക വ്യാപാരം അവസാനിപ്പിച്ചത് 3.58 നഷ്ടത്തോടെയാണ്. 2011ന് ശേഷമുള്ള ഏറ്റവും മോശം വ്യാപാരമാണ് ഇന്നലെ വാള്‍ സ്ട്രീറ്റില്‍ നടന്നത്.

Top