വാഷിംഗ്ടണ്‍: ബിസിനസില്‍ വിജയിച്ച് പേരെടുത്ത നിരവധി വനിതകളുണ്ട് നമുക്ക് ചുറ്റും. വ്യത്യസ്ത മേഖലകളില്‍ ബിസിനസ് ആരംഭിച്ച് ലക്ഷങ്ങളും കോടികളുമാണ് ഇവര്‍ സമ്പാദിക്കുന്നത്. അത്തരത്തില്‍ ചായ കച്ചവടം ചെയ്ത് കോടീശ്വരി ആയിരിക്കുകയാണ് ഒരു വനിത. അമേരിക്കന്‍ വനിത ബ്രൂക്ക് എഡ്ഡിയാണ് സ്വന്തമായി വ്യത്യസ്തമായ ചായ കച്ചവടം നടത്തി 7 മില്യണ്‍ ഡോളറുകളുടെ വരുമാനം നേടിയിരിക്കുന്നത്. ഭക്തി ചായ എന്നാണ് ബ്രൂക്ക് സ്വയം കണ്ടുപിടിച്ച ചായയുടെ പേര്. ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് ബ്രൂക്ക് എഡിക്ക് ചായയോട് ഇഷ്ടം കൂടിയത്. പിന്നീടാണ് എഡ്ഡി സ്വന്തമായി ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. ചായ ഉണ്ടാക്കി അടുത്ത കഫേകളില്‍ വിതരണം ചെയ്തപ്പോള്‍ എഡ്ഡിക്ക് ലഭിച്ചത് മോശം പ്രതികരണമായിരുന്നു. പരാജയങ്ങളില്‍ തളരാതിരുന്ന എഡ്ഡി 2007ല്‍ സ്വന്തം കാറിന്റെ പിന്‍വശത്ത് കട തുടങ്ങി വില്‍പ്പന ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ എഡ്ഡിയെ കോടീശ്വരിയാക്കി മാറ്റിയിരിക്കുന്നത്. കൊളാറാഡോയിലെ ഹിപ്പി കുടുംബത്തില്‍ ജനിച്ചവളാണ് ഞാന്‍. പക്ഷേ വളര്‍ന്നത് മിഷിഗനിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും ഞാന്‍ അവിടുത്തെ എല്ലാം ഇഷ്ടപ്പെടുന്നു. ഓരോ തവണയും അവിടം എന്നെ പുതിയത് പരിചയപ്പെടുത്തുന്നു. എഡ്ഡി പറയുന്നു.
ചായ കച്ചവടത്തിലൂടെ കോടിശ്വരിയായി അമേരിക്കന്‍ വനിത
Tags: tea seller