തിരുവനന്തപുരം:കോണ്‍ഗ്രസിലിപ്പോള്‍ ഗ്രൂപ്പുകളുടെ പെരുമഴക്കാലമാണ്. വിശാല ഐ പിളര്‍ന്ന് ഒരു പറ്റം ഗ്രൂപ്പുകള്‍ .എ’ ഗ്രൂപ്പ് ലേബലില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിലും ആന്റണി പക്ഷക്കാരും സുധീര പക്ഷക്കാരും പിന്നെ ഉമ്മന്‍ ചാണ്ടി പക്ഷക്കാരും .ഇതിനിടയില്‍ ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉന്നം കെപിസിസി പ്രസിഡന്റ് പദവിയാണെന്ന് വ്യക്തം .അതിലൂടെ പാര്‍ട്ടി മൊത്തം കൈപ്പിടിയില്‍ ഒതുക്കുക എന്ന തന്ത്രമാണ് മുന്നില്‍ .പ്രതിപക്ഷ നേതാവു സ്ഥാന ചോദ്യം ചെയ്യപ്പെടില്ല എന്ന ‘പരസ്പരം നീക്കുപോക്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭീഷണി ഉണ്ടാവില്ല എന്ന രഹസ്യ കരാറിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒപ്പു വെച്ചിരിക്കുന്നതിനാല്‍ ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡണ്ട് ആകുന്നതില്‍ രമേശിന്റെ രഹസ്യ പിന്തുണ ഉമ്മന്‍ ചാണ്ടിക്കുണ്ട്.
സുധീരനെ മാറ്റി തനിക്ക് കെ.പി.സി.സി പ്രസിഡണ്ട് ആകണം എന്നു പരസ്യമായി പറായാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കാതിരിക്കുന്നതില്‍ ഏറ്റവും സങ്കടം ‘എ’ ഗ്രൂപ്പിനേക്കാള്‍ ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനാണ് . എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ പരസ്യ നിലപാടെടുത്താല്‍ വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നതിന് രമേശ് ഗ്രൂപ്പും പരസ്യമായി ഇറങ്ങാമെന്നാണ് രമേശ് ചെന്നിത്തല ഐ’യുടെ വാഗ്ദാനം .എന്നാല്‍ ‘ഐ ‘ഗ്രൂപ്പിലുള്ള കെ.സുധാകരനും ,കെ.മുരളീധരനും ,കെ .സി വേണുഗോപാലും വയലാര്‍ രവി എന്നിവരും നയിക്കുന്ന ഗ്രൂപ്പുകള്‍ രമേശിന്റെ ഈ നീക്കത്തെ പിന്തുണക്കില്ല .പക്ഷേ രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷനേതൃ സ്ഥാനത്തിനും അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനും ഭീഷണി ഭീഷണി ഉണ്ടാവില്ല എന്ന പച്ചക്കൊടി കാട്ടിയിരിക്കുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം നീങ്ങാനുള്ള തന്ത്രമായിരിക്കും ചെന്നിത്തല എടുക്കുക
ഹൈക്കമാന്റില്‍ നല്ല പിടിയും രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്ഥനും ആയിരിക്കുന്ന സുധീരന്‍ ആ സ്ഥാനത്തിരുന്നാല്‍ അടുത്ത മുഖ്യമന്ത്രി കസേരക്ക് വെല്ലുവിളി ആയിരിക്കും എന്ന ചിന്തയും രമേശിനുണ്ട്.സുധീരനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെ കഴിഞ്ഞ തവണ രാഹുല്‍ ടീം ചിന്തിച്ചിരുന്നു.അതിനാല്‍ സുധീരനെ ഒതുക്കുക എന്ന കഠിന ശ്രമത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം രമേശും ഒന്നിക്കും .അതിനാലാണ് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ല എന്ന ‘പ്രസ്ഥാവനാ തന്ത്രം ഇടക്കിടക്ക് ചെന്നിത്ത ഇറക്കുന്നത്.
ഉമ്മന്‍ ചാണ്ടിയെപ്പോലെ മുതിര്‍ന്ന ഒരു നേതാവിനെ കൂടെ നിര്‍ത്തിക്കൊണ്ട് മാത്രമേ സംസ്ഥാന കോണ്‍ഗ്രസ് മുന്നോട്ടു പോവുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞത് ഉമ്മന്‍ ചാണ്ടി ഉടക്കി നില്‍ക്കുകതന്നെയാണെന്ന് ഒന്നുകൂടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന് പ്രധാനപ്പെട്ട പദവികളേതെങ്കിലും കൊടുക്കണം എന്നും അദ്ദേഹം അത് ആഗ്രഹിക്കുന്നു എന്നുമുള്ള സന്ദേശംകൂടിയായിരുന്നു റമേശിന്റെ ആ പ്രസ്താവന.
സുധീരനെ മാറ്റി പകരം പ്രസിഡണ്ട് ആകണം എന്ന ശക്തമായ ആഗ്രഹമുണ്ടെങ്കിലും അതിനുവേണ്ടി മുന്നിട്ടിറങ്ങാന്‍ മടിച്ചുനില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. സുധീരനെ മാറ്റാന്‍ റമേശ് ചെന്നിത്തല ഐയും ഉമ്മന്‍ ചാണ്ടി ‘എയും ചേര്‍ന്ന ഇടക്കാലത്ത് ചില ഡല്‍ഹി നീക്കങ്ങളൊക്കെ നടത്തിയിരുന്നെങ്കിലും ഹൈക്കമാന്‍ഡ് സുധീരനൊപ്പം നിന്നതുകൊണ്ട് ആ നീക്കം വിജയിച്ചില്ല. ഇനിയും അതേ കാര്യം പറഞ്ഞ് ഹൈക്കമാന്‍ഡിനെ സമീപിക്കണമെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ് തകര്‍ന്നു നിലംപരിശായിരിക്കുകയാണെന്ന് സ്ഥാപിക്കാനും അതിനു കാരണക്കാരന്‍ സുധീരനാണെന്ന വരുത്താനും കഴിയണം.
അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പക്ഷംനടത്തുന്നത് .അതിനുള്ള രഹസ്യ പിന്തുണ ചെന്നിത്തല ‘ഐ’യും നല്‍കുന്നു. അതുകൊണ്ട് നേരിട്ട് നിലപാട് വ്യക്തമാക്കാതെ പാര്‍ട്ടിയുടെ വീഴ്ചകളേക്കുറിച്ച് പ്രാദേശിക തലം മുതല്‍ വിവരശേഖരണം നടത്തുകയാണ് അവര്‍. എന്നാല്‍ ഈ തന്ത്രത്തില്‍ വീഴാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനായാല്‍ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളൂ എന്നു വരുന്നതില്‍ രമേശ് ചെന്നിത്തലയ്ക്കും കൂടെയുള്ളവര്‍ക്കും താല്‍പര്യമില്ല.
പകരം, ഉമ്മന്‍ ചാണ്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദവി മാറ്റം എന്ന മട്ടില്‍ നടപ്പാക്കുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അതിനും ഉമ്മന്‍ ചാണ്ടി തന്റെ ഉളളിലിരിപ്പ് പരസ്യമാക്കേണ്ടതുണ്ട്. അദ്ദേഹം അതിനു തയ്യാറാകുന്നുമില്ല.
അതിനിടെ, ഡിസിസി പുനസ്സംഘടനയിലൂടെ തനിക്ക് ഉണ്ടായ മേല്‍ക്കൈ നിലനിര്‍ത്തി സ്വന്തം ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് വി എം സുധീരന്റെ ശ്രമം.സുധീരനു പിന്നില്‍ ശക്തമായ പിന്തുണായോടെ ആന്റണിയും രാഹുലും നില്‍ക്കുന്നതിനാല്‍ സുധീരനെ വെട്ടി മാറ്റി പകരം ഉമ്മന്‍ ചാണ്ടിയെ പ്രസിഡണ്ട് ആക്കുക എന്ന രമേശ് ചെന്നിത്തലയുടെ രഹസ്യ നീക്കം എത്ര ഭലവത്താകും എന്നു കണ്ടറിയണം .ലക്ഷ്യം വിജയത്തിലെത്തിക്കാന്‍ അടുത്ത് നടക്കാനിരിക്കുന്ന കെ.എസ് .യു തിരെഞ്ഞെടുപ്പില്‍ നിരുപാതികം തോറ്റു കൊടുത്ത് ‘ഉമ്മന്‍ ചാണ്ടിയെ കരുത്തനാക്കുക എന്ന തന്ത്രവും അണിയറയില്‍ ഇരുപക്ഷവും ഒരുക്കുന്നുണ്ട്.
അതേസമയം ഹൈക്കമാന്റിനേയും കെപിസിസിയേയും മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍ക്കിക്കൊണ്ട് രാഷ്ട്രീയ കാര്യ സമതിയില്‍ പങ്കെടുക്കാന്‍ അന്ത്യശാസനം നല്‍കി .ഉമ്മന്‍ചാണ്ടിയെ വരച്ച വരയില്‍ നിര്‍ത്താനാണ് ദേശിയ നേതൃത്വത്തിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയുടെ പുതിയ നീക്കത്തോട് എ കെ ആന്റണിയും പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് എഐസിസിയുടെ തീരുമാനം. അത് കൊണ്ട് തന്നെ രാഷ്ട്രീയ കാര്യ സമതിയില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു കഴിഞ്ഞു.ഈ മാസം 14ന് യോഗം ചേരാനാണ് കെ.പി.സി.സി തീരുമാനം.യുഡിഎഫ് യോഗത്തിനു മുമ്പായി ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയിലാണു ധാരണ. പക്ഷേ, സമിതിയില്‍ പങ്കെടുക്കാനില്ല എന്ന സൂചന തന്നെയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഹൈക്കമാഡ്നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും.