ന്യൂദല്‍ഹി: ഓണം വാമന ജയന്തിയാണെന്ന ശശികല ടീച്ചറുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വാമന ജയന്തി ആശംസ നേർന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. ചിത്ര സഹിതമാണ് അമിത് ഷാ സമൂഹ മാധ്യമങ്ങളില്‍ ആശംസ നേര്‍ന്നത്. ബി.ജെ.പി കേരളഘടകം ഇത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വാമനാവതാരം: ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍ എന്നാണ് പോസ്റ്ററിലെ ആശംസ.മഹാബലിയെ വാമനന്‍ ചവിട്ടിത്താഴ്ത്തുന്ന ചിത്ര സഹിതമാണ് അമിത് ഷായുടെ പോസ്റ്റ്.
വാമനാവതാരം
ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
നേരത്തെ ആര്‍.എസ്.എസ് മുഖപത്രമായ കേസരിയും വി.എച്ച്.പി നേതാവ് ശശികല ടീച്ചറും വാമനജയന്തിക്ക് അനുകൂലമായി വന്നിരുന്നു.
മഹാബലിയുടെ അഹങ്കാരത്തെ നീക്കി അവതാരമായ വാമനന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയായിരുന്നു, മഹാബലിക്ക് തിരിച്ചുവരവില്ലെന്നുമായിരുന്നു ശശികല ടീച്ചര്‍ പറഞ്ഞത്. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനനെന്നും മഹാബലി പോലും ആരാധിക്കുന്നതാണ് മഹാവിഷ്ണുവിനെ. അതിനെ ഇകഴ്ത്താന്‍ ഓണം പ്രയോജനപ്പെടുത്തരുതെന്നും ശശികല പറഞ്ഞിരുന്നു.വാമന മൂര്‍ത്തിയെയാണ് ഓണത്തപ്പനായി പൂജിക്കുന്നതെന്നും മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണ് ജനങ്ങളെന്നുമാണ് ആര്‍.എസ്.എസ് മുഖപത്രമായ ‘കേസരി’ എഴുതിയിരുന്നത്.