
ഉത്തര്‍പ്രദേശ് :60 വയസു കഴിഞ്ഞവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി സാമൂഹ്യ പ്രവര്ത്തനമിറങ്ങണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അമിത് ഷാ പരോക്ഷ വിമര്‍ശനം നടത്തുകയായിരുന്നു. നാനാജി ദേശ് മുഖ് ഇക്കാര്യത്തില്‍ മാതൃക കാട്ടിയിട്ടുണ്ടെന്നും ഷാ പറഞ്ഞു.എല്‍.കെ. അദ്വാനിയടക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ വിമര്‍ശനത്തിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്.
60 വയസിനു മേല്‍ പ്രായമുള്ളവര്‍ രാഷ്ട്രീയം വിടുന്നതു സംബന്ധിച്ച് നാനാജി ദേശ്മുഖ് നല്ല ഒരു ഉദാഹരണം നല്‍കിയിട്ടുണ്ട്. ഇത് എല്ലാവരും പിന്തുടരണമെന്നും മധ്യപ്രദേശിലെ ഒരു പൊതുപരിപാടിയില്‍ അമിത് ഷാ പറഞ്ഞു.എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് അമിത് ഷാ പിന്നീടു വിശദീകരിച്ചു. നാനാജി ദേശ്മുഖിനെ മാതൃകയാക്കണമെന്നു മാത്രമാണു താന്‍ പറഞ്ഞത്. 60 കഴിഞ്ഞവരെല്ലാം രാഷ്ട്രീയം വിടണമെന്ന അര്‍ഥം അതിനില്ലെന്നും അമിത് ഷാ പറഞ്ഞു.യുപിയിലെ ചിത്രകൂടില്‍ സംസാരിക്കുകയായിരുന്നു ഷാ