ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെുടുപ്പ് മുന്നില്‍ കണ്ടും ഭരണകൂടത്തിന് ജനങ്ങളുടെ മുമ്പില്‍ പുതിയ മുഖം കൊണ്ടു വരികയെന്നതുമാണ് പുനഃസംഘടനയുടെ ലക്ഷ്യം. എന്നാല്‍, ആഭ്യന്തരം, സാമ്പത്തികം, വിദേശം, പ്രതിരോധം എന്നീ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാകില്ല. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടതു മുതല്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ മോദി ആലോചിക്കുന്നുമുണ്ട്.
പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട്, അസം എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ചു സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ 2014ല്‍ നടന്ന ലോകസഭാ ഇലക്ഷനില്‍ ബി.ജെ. പി 80 സീറ്റില്‍ 72ലും വിജയിച്ചിരുന്നു. അതേസമയം, 2019 തെരഞ്ഞെടുപ്പ് കൂടി മുന്നല്‍ കണ്ടാണ് പുനഃസംഘടനയെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷനായി അമിത് ഷക്ക് രണ്ടാം മൂഴം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയിലെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.