തിരുവനന്തപുരം: വീട്ടമ്മയ്ക്ക് അശ്ലീല ചാറ്റ് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വ്യാപക പ്രതിഷേധം. കേണ്‍ഗ്രസിന്റെ പ്രവാസി സംഘടനയുടെ ഒരു പ്രാദേശിക നേതാവായ അംജിത്ത് അടൂരിനെതിരെയാണ് കോണ്‍ഗ്രസിനെ സമൂഹമധ്യത്തില്‍ അപമാനിച്ചെന്ന പേരില്‍ വ്യാപകമായി പ്രതിഷേധമുയരുന്നത്. നാട്ടില്‍ കോണ്‍ഗ്രസിന്റെ യാതൊരു നേതൃത്വവും വഹിക്കാത്ത ഇയാള്‍ പ്രവാസി സംഘടനയുടെ ഏരിയ്യാ നോതാവയതിന്റെ പേരുപറഞ്ഞ് സ്ത്രീകള്‍ക്കെതിരെ തിരിഞ്ഞതാണ് കോണ്‍ഗ്രസിന് ആകെ നാണക്കേടായത്. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തക കൂടിയായ ഫിജോജോസഫ് എന്ന വീട്ടമ്മ വൈകരികമായി ഇയാള്‍ക്കെതിരെ ഫേയസ് ബുക്കില്‍ പ്രതിഷേധിച്ചത് പതിനായിരങ്ങളാണ് കണ്ടത്.
വാട്സാപ്പുള്പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ തിരിഞ്ഞത്. വീട്ടമ്മയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അകാരണമായി ഇയാള്‍ ഇടപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത ഫിജോയെ സോഷ്യല്‍മീഡിയയില്‍ കുപ്രചരണം നടത്തി അക്രമിക്കുകയായിരുന്നു. അംജിത്ത് അടൂര്‍ അനാവശ്യമായ കാര്യങ്ങളില്‍ ഇടപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് കുഴപ്പമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മതിക്കുന്നു. വീട്ടമ്മയുടെ കുടുംബകാര്യങ്ങള്‍ അംജിത്തിന് എന്താണ് കാര്യമെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ലാതെ പോയതും ഇത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു.
വീട്ടമ്മയ്ക്ക് മറുപടിയായി തന്റെ ഭാഗം വിശദീകരിച്ചെങ്കിലും പച്ചക്കള്ളങ്ങള്‍ പറയാനാണ് ഇയാള്‍ ശ്രമിച്ചത്. എന്താണ് യഥാര്‍ത്ഥ പ്രശ്നങ്ങളെന്ന് ബോധപൂര്‍വ്വം മറച്ചുവച്ചു. അംജീത്ത് അടൂരിന്റെ ശല്ല്യം സഹിക്കവയ്യാതെയാണ് കടുത്ത ഭാഷയിള്‍ വീട്ടമ്മ രംഗത്തെത്തിയത്. ഇവര്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും പിന്തുടര്ന്ന് ഇയാള്‍ ശല്ല്യപെടുത്തുകയായിരുന്നെന്നാണ് പരാതി. സ്ത്രീകള്‍ക്കെതിരെ മോശമായ ഭാഷയിലാണ് ഇയാള്‍ ഫേയ്സ് ബുക്ക് പോസ്റ്റിടുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടികാട്ടുന്നു. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ കമന്റ് ബോക്സ് പൂട്ടി തല്ക്കാലം രക്ഷനേടിയിരിക്കുകയാണ്. സ്ത്രീകളെ തെറിപറഞ്ഞും ഭീഷണിപ്പെടുത്തിയും പ്രവാസി സംഘടനയെ അപമാനിച്ച അംജിത്ത് അടൂരിനെതിരെ പ്രവാസികളും കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും !