ബിഷപ്പുമാരെ ചാക്കിടാനുള്ള അമിത്ഷായുടെ തന്ത്രങ്ങള്‍ പാളി; മെത്രാന്‍മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബിജെപി അധ്യക്ഷന്‍ വെള്ളം കുടിച്ചു

കൊച്ചി: കേരളത്തില്‍ താമര വിരിയിക്കാനുള്ള അടവുകളുമായാണ് ഇത്തവണയും ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തിയത്. കത്തോലിക്കാ സഭാ തലവന്‍മാരുമായി കൂടിക്കാഴ്ച്ചയ്ക്കും അമിത്ഷാ ഇത്തവണ സമയം കണ്ടെത്തി. കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തിന് സഹായമഭ്യര്‍ത്ഥിച്ചായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ മെത്രാന്‍ മാരുമായുള്ള കൂടിക്കാഴ്ച്ച് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് സമ്മാനിച്ചതെന്നുമാത്രം.

ക്രെസ്ത സഭാ അധ്യക്ഷന്‍മാരെ തന്റെ കുപ്പിയിലാക്കാനുള്ള പാക്കേജുമായാണ് അമിതഷാ കൊച്ചിയില്‍ വിമാനമിറങ്ങിയതെങ്കിലും പൊടിക്കൈകളൊന്നും കേരളത്തിലെ മെത്രാന്‍മാരുടെ അടുത്ത് വിലപ്പോയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ കൊച്ചിയിലെ കലൂര്‍ റിന്യൂവല്‍സെന്ററില്‍ നടന്ന ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ അമിത് ഷാ ശരിക്കും വിയര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍

വരവിനു മുന്‍പ് തന്നെ സംസ്ഥാന അധ്യക്ഷനും മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനുമായ കുമ്മനം കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി നേരില്‍ കണ്ട് അമിത് ഷായുടെ ശ്രമം അറിയിക്കുകയും ചെയ്തു.

കൊച്ചിയില്‍ കാണാമെന്ന ക്ഷണത്തെ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരെ മുന്‍നിര്‍ത്തി അടവു നയം പയറ്റാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം തുടക്കം കുറിച്ചിരുന്നു. എന്നാല്‍ കലൂരിലെ അടച്ചിട്ട മുറിയില്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ ശരിക്കും വെള്ളംകുടിപ്പിക്കുകയായിരുന്നു.

ബിജെപിയുമായി ഒരു ബാന്ധവത്തിനും ക്രൈസ്തവ സഭ ഒരുക്കമല്ലെന്ന് പരമാധ്യക്ഷന്‍ ആലഞ്ചേരി മുഖത്തടിച്ചു പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് വന്നതു തന്നെ ക്രൈസ്തവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണെന്നും ബിജെപിയുടെ പിന്തുണ ക്രൈസ്തവര്‍ക്ക് വേണ്ടെന്നുമായിരുന്നുവത്രേ കര്‍ദിനാളിന്റെ നിലപാട്.

രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ മേലധ്യക്ഷന്‍മാര്‍ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു.

സീറോ മലബാര്‍ സഭ, മാര്‍ത്തോമ സഭ, മലങ്ക ഓര്‍ത്തഡോക്സ് സഭ, സിറിയന്‍ സഭ, ലാറ്റിന്‍ സഭ എന്നീ സഭകളുടെ മേലധ്യക്ഷന്‍മാരാണ് അമിത്ഷായുമായുള്ള ചര്‍ച്ചയ്ക്ക് എത്തിയത്. റിന്യൂവല്‍ സെന്ററിലെ അടച്ചിട്ട ഹാളില്‍ മേലധ്യക്ഷന്‍മാരെ കൂടാതെ കുമ്മനലും വി. മുരളീധരനും മാത്രമാണ് ഉണ്ടായിരുന്നത്. എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ പങ്കെടുപ്പിച്ചതുമില്ല.

യോഗം തുടങ്ങിയപ്പോള്‍ തന്നെ അധ്യക്ഷന്‍മാര്‍ ബിജെപിയോടുള്ള നീരസം തുറന്നടിച്ചു. ക്രൈസ്തവര്‍ക്ക് നേരെ ബിജെപി സര്‍ക്കാര്‍ തുടരുന്ന അവഹേളനങ്ങളുടെ ഉദാഹരണമാണ് ഫാ. ടോം ഉഴുന്നാലിന്റെ അവസ്ഥയെന്ന് മെത്രാന്‍മാര്‍ചൂണ്ടിക്കാട്ടി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കുടിയേറ്റ കര്‍ഷകരെയും സഭകളെയും ദ്രോഹിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സഭയെ വരുതിയിലാക്കാന്‍ വന്ന അമിത്ഷായ്ക്ക്ഇതോടെ ഉത്തരം മുട്ടി. കേരളത്തിനു പുറത്ത് ക്രൈസ്തവ സഭയ്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ ചെറുക്കാത്ത പക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടുമെന്നും ഭീഷണിപ്പെടുത്തിയാണ് മത മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ യാത്രയാക്കിയത്.

Top