ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നു; അമിത് ഷാ

പാലക്കാട്: ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലും താമര വിരിയും. പാലക്കാട് നടന്ന പേജ് പ്രമുഖന്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ

കേരളത്തിലെ ജനങ്ങള്‍ ഒരു തവണ എന്‍.ഡി.എക്ക് അവസരം നല്കു, കേരളത്തെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി തരാം. രാഹുലിന്റെ മഹാസഖ്യം ഭാരതത്തിന്റെ ഭാവിക്ക് നല്ലതല്ല. മലയാളികള്‍ക്കായി യുപിഎ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. യുപിഎ സര്‍ക്കാര്‍ 45393 കോടി മാത്രമാണ് കേരളത്തിന് നല്കിയത്. മോദി സര്‍ക്കാര്‍ ഇതുവരെ 1098155 രൂപ നല്‍കി. യുപിഎ നല്കിയതിനെക്കാള്‍ നാല് മടങ്ങ് അധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല വിഷയത്തില്‍ വിശ്വാസികളെ ഇടത് പക്ഷ സര്‍ക്കാര്‍ വഞ്ചിച്ചു. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ അടിത്തറ ഇളക്കും. 30000 അയ്യപ്പ വിശ്വാസികളെ പിണറായി സര്‍ക്കാര്‍ കള്ള കേസില്‍ കുടുക്കി. വിശ്വാസങ്ങളെ തകര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.

പോലീസ് വേഷം ധരിച്ച 1500 ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് ശബരിമലയില്‍ വിശ്വാസികളെ വേട്ടയാടിയത്. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണം അല്ലെങ്കില്‍ ബംഗാളും തൃപുരയും ആവര്‍ത്തിക്കും. സുപ്രീം കോടതി വിധി മാനിക്കുന്ന ഇടത് സര്‍ക്കാര്‍ പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണം എന്ന കോടതി വിധി എന്ത് കൊണ്ട് നടപ്പാക്കിയില്ല.

കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ വരുന്നത് പിണറായി മുടക്കുന്നു. വികസന കാര്യങ്ങളില്‍ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു. കഞ്ചിക്കോട് കോച്ച് ഫാക്ടറി, പാലക്കാട് ഐഐടി എന്നിവ മുടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു. കിസാന്‍ സമ്മാന്‍ നിധി 6000 രൂപ കര്‍ഷകര്‍ക്ക് കൊടുക്കാന്‍ അര്‍ഹരായവരുടെ പട്ടിക നല്കാന്‍ പിണറായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു എന്നാല്‍ ഇതുവരെ പട്ടിക നല്‍കിയില്ല.

പ്രതിപക്ഷ പാര്‍ട്ടികള്‍ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാക്കണം. ബിജെപിക്ക് ലീഡറുണ്ട് പ്രതിപക്ഷത്തിനുള്ളത് ഡീലര്‍മാരാണുള്ളത്. മോദി വീണ്ടും പ്രധാനമന്ത്രിയാവുമ്പോള്‍ മലയാളം സംസാരിക്കുന്ന ബിജെപി എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടാവണമെന്നും അമിത് ഷാ പറഞ്ഞു.

Top