ക്രൈം ഡെസ്‌ക്
മെക്‌സിക്കോ: ചെകുത്താന്റെ സ്വാധീനത്ത തുടർന്നു അമ്മയെയും അമ്മൂമ്മയെയും പീഡിപ്പിച്ചു കൊലപ്പെടുത്തി കണ്ണു ചൂഴ്‌ന്നെടുത്തതായി യുവാവിന്റെ മൊഴി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന മെക്‌സികോ സ്വദേശി ജീസസ് ഗുവാഡെൽപ് മെഡാനോ അൽവാർഡോ എന്ന പതിനെട്ടു വയസുകാരനാണ് അമ്മയെയും വല്യമ്മയെയും കൊലപ്പെടുത്തിയത്. ഇയാളുടെ അമ്മ 44 കാരിയായ അമേലിയ പലോമാറിയെയും, 75 കാരിയായ വല്യമ്മ ലാവസോറിയ പലോമാറിയെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ലഹരിക്കു അടിമയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിമായ അൽവാർഡോ മുൻപും പല തവണ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിക്കുന്നതിനായി അൽവാരോയുടെ മുറിയിലെത്തിയ അമ്മയെ ഇയാൾ ആക്രമിക്കുകയായിരുന്നു. മുറിക്കുള്ളിൽ വീണ അമ്മയെ ഇയാൾ ക്രൂരമായ പീഡനത്തിനു ഇരയാക്കി. തുടർന്നു കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും ചെയ്തു.
അൽവാരോയുടെ മുറിക്കുള്ളിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ വല്യമ്മയെയും ഇയാൾ അടിച്ചു വീഴ്ത്തിയ ശേഷം പീഡനത്തിനു ഇരയാക്കി. തുടർന്നു ഇരുടെ കണ്ണുകളും ചൂഴ്‌ന്നെടുക്കുകയായിരുന്നു. രണ്ടു കണ്ണുകളും പാത്രത്തിലെ വെള്ളത്തിലിട്ടു സൂക്ഷിച്ച അൽവാരോയുടെ ശരീരം മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു. കണ്ണുകളുമായി വീട്ടിലെ സ്വീകരണ മുറിയിലിരുന്ന അൽവാരാഡോയെ കണ്ട് അച്ഛൻ ഭയന്നു പോയെങ്കിലും, സംയമനം വീണ്ടെടുത്ത് മകനെ സമാധാനിപ്പിച്ചു. ചെകുത്താന്റെ സഹായത്തോടെയാണ് താൻ രണ്ടു പേരെയും കൊലപ്പെടുത്തിയതെന്നു അൽവാരാഡോ അച്ഛനോടു പറഞ്ഞു. തന്ത്രപരമായി മകനെ കീഴ്‌പ്പെടുത്തിയ പിതാവ് പൊലീസിനെ വിളിച്ചു വരുത്തി മകനെ കൈമാറുകയായിരുന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് ഇരുവരും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.