ജയലളിതയുടെ പിൻഗാമി വിജയ്; ഇളയ ദളപതി എഐഎഡിഎംകെയിൽ എത്തണമെന്നത് അമ്മയുടെ അന്ത്യാഭിലാഷം

സ്വന്തം ലേഖകൻ

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ അവസാനമായി പിൻഗാമി ഒ.പനീർശെൽവത്തോടു ഇദയക്കനി ആവശ്യപ്പെട്ട് ഒരു കാര്യം മാത്രമായിരുന്നു. പാർട്ടിയെ കരുത്തോടെ മുന്നോട്ടു നയിക്കണം. ഇതിനു ജയലളിത പനീർശെൽവത്തോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രമായിരുന്നു. ഇളയദളപതിയും തമിഴ് സൂപ്പർ താരവുമായ വിജയ് പാർട്ടിയിലെത്തണം. എഐഎഡിഎംകെയുടെ നേതൃനിരയിലേയ്ക്കു വിജയെ എത്തിക്കണമെന്നതായിരുന്നു അമ്മയുടെ മറ്റൊരു പ്രധാന ആവശ്യവും.
തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴും പലതവണ വിജയെ തന്റെ പാർട്ടിയിൽ എത്തിക്കാൻ ജയലളിത ശ്രമം നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയ പ്രവേശത്തിനു സമയമായില്ലെന്നു ചൂണ്ടിക്കാട്ടി വിജയുടെ അച്ഛൻ ശേഖരൻ ഇത് തടയുകയായിരുന്നു. എന്നാൽ, ജയലളിത ആശുപത്രിയിൽ കിടക്കുമ്പോൾ വിജയും പിതാവും ഇവരെ വന്നു കണ്ടിരുന്നു. വിജയുടെ താരമൂല്യം പാർട്ടിക്കു പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന ആവശ്യമാണ് അന്ന് ജയലളിത വിജയുടെ പിതാവ് ആർ.കെ ശേഖറിനോടു ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കാം അമ്മ ആരോഗ്യത്തോടെ തിരികെ വരണമെന്ന ആഗ്രഹമാണ് വിജയുടെ പിതാവ് അന്ന് മുന്നോട്ടു വച്ചത്.
നേരത്തെ സിനിമാ റിലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് വിജയും പിതാവും ജയലളിതയും തമ്മിൽ രൂക്ഷമായ തർക്കങ്ങളുണ്ടായിരുന്നു. സൺ നെറ്റ് വർക്കിന്റെ സിനിമകളെച്ചൊല്ലിയാണ് അന്ന് തർക്കമുണ്ടായത്. ഇത് പിന്നീട് ജയലളിത തന്നെ ഇടപെട്ട് രമ്യമായി പരിഹരിക്കുകയായിരുന്നു. തന്റെ മരണത്തോടെ അനാഥമാകുന്ന എഐഎഡിഎംകെയെ നയിക്കുന്നതിനു തമിഴ്‌നാട്ടിലെ കരുത്തനായ ഒരു നേതാവിനെ തന്നെ ആവശ്യമുണ്ടെന്നായിരുന്നു ജയലളിത കരുതിയിരുന്നത്. മരണം ഉറപ്പായ സാഹചര്യത്തിൽ വിജയ് തന്നെ പാർട്ടിയെ നയിക്കണമെന്നും, തന്റെ മരണത്തിനു മുൻപ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകണമെന്നും ജയലളിത ആഗ്രഹിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top