ചെന്നൈ: പ്രമേഹത്തിന്റെ മരുന്നുകളെന്ന് തെറ്റിദ്ധരിപ്പി ച്ച് ഡോക്‌റുടെ കുറിപ്പില്ലാതെ ജയലളിതയ്ക്ക് മരുന്നുകള്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ഭൂകമ്പത്തിലേയ്ക്ക്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത ബര്‍ക്ക ദത്തിന്റെ ഇ മെയിലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതോടെയാണ് ഈ വിവരം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇതുവരെ എന്‍ഡിടിവിയോ ബര്‍ക്കാ ദത്തോ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അപ്പോളോ ആശുപത്രി ഡയറകടര്‍മാര്‍ വെളിപ്പെടുത്തിയ വിവരം മെയില്‍ വഴി കൈമാറിയെന്നാണ് ഹാക്കര്‍മാര്‍ പുറത്ത് വിട്ട തെളിവുകള്‍ വ്യക്തമാക്കുന്നത്. ബര്‍ഖ ദത്തിന്റെ ഇമെയില്‍ ലഭിച്ചതായി എന്‍.ഡി.ടി.വിയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരികരിക്കുകയും ചെയ്തിരുന്നു.
2011ല്‍ ജയലളിതയ്ക്ക് തോഴിയായ ശശികല വിഷവും തെറ്റായ മരുന്നും നല്‍കിയിരുന്നുവെന്ന് തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആ വാര്‍ത്തകള്‍ ശരിയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിച്ചത്. ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളും ജയലളിതയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്ന് തെളിയിക്കുന്നത്. ജയലളിതയക്ക് കൊടുത്ത മരുന്നിന്റെ വിശദാംശങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമായി അപ്പോളോ ആശുപത്രി പുറത്ത് വിട്ടിട്ടില്ല. 75 ദിവസത്തോളം നീണ്ട ചികിത്സാ വിവരങ്ങളും ഇപ്പോഴും പുറത്ത് വിടാത്തതും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
എന്‍.ഡി.ടി.വിയിലെ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയിന്റെ ഉള്ളടക്കം.
അപ്പോളോ ആശുപത്രി മേധാവികളായ റെഡ്ഡി സഹോദരിമാരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ജയയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന വിവരം ലഭിച്ചതെന്നും ബര്‍ഖാ ദത്ത് പറയുന്നു. അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി. റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായാണ് ബര്‍ഖ സംസാരിച്ചത്. സ്വകാര്യ സംഭാഷണത്തില്‍ പങ്കുവച്ച വിവരങ്ങളാണ് ഇവയെന്നും ബര്‍ഖ കൂട്ടിച്ചേര്‍ക്കുന്നു. ഈ ഇമെയില്‍ സന്ദേശമാണ് ചോര്‍ന്നിരിക്കുന്നത്.