കൊച്ചി : നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്ന് നടന്‍ ദിലീപ്. അതേസമയം, സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയര്‍ ആരോപിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മഞ്ജു പറഞ്ഞു . സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ആക്രമണം സ്വന്തം വീട്ടിന് അകത്ത് തന്നെ നോക്കാന്‍ പ്രരിപ്പിക്കുകയാണെന്ന് ദിലീപ് പറഞ്ഞു. സിനിമാ രംഗത്തെ ഒരാള്‍ക്ക് നടന്നുവെന്നതിലുപരിയായ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തങ്ങളുടെ സഹോദരിക്കെതിരെ നടന്ന ആക്രമണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇത്തരമൊരു ഒരു സാഹചര്യം ഏതൊരു പെണ്‍കുട്ടിക്കും വരാം. എന്നാല്‍ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
പൗരുഷം സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ലെന്നും സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷനെന്നും ചടങ്ങില്‍ സംസാരിച്ച മമ്മൂട്ടി പറഞ്ഞു. നീ പ്രതിരോധിക്കുക ഞങ്ങളുണ്ട് ഒപ്പം- മമ്മൂട്ടി പറഞ്ഞു.ഇത്തരം ദാരുണമായ സംഭവം മലയാള സിനിമാരംഗത്ത് ആദ്യമായാണ് ഉണ്ടാകുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. സംഭവത്തില്‍ വലിയ ദുഃഖമുണ്ട്. ഇത്തരം സംഭവങ്ങളെ ഉല്‍സവമായി ആഘോഷിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതുപോലും ഉണ്ടാവരുതെന്നും ഇന്നസെന്റ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ആറിന് താരസംഘടനയായ അമ്മ പ്രസിഡന്റ് ഇന്നസെന്‍റ് എം.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. താരങ്ങളടക്കം നൂറുകണക്കിന് പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ധൈര്യം കാണിച്ച അവര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
നടന്നത് ദാരുണസംഭവമാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. വലിയ ദു$ഖമുണ്ട്. പൊലീസും സര്‍ക്കാറും കൃത്യമായി ഇടപെട്ടതില്‍ നന്ദിയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ചില രോഗമുള്ളവര്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളും അപവാദങ്ങളും പരക്കുന്നു. ഇത്തരം സംഭവങ്ങളെ ഉത്സവമായി കൊണ്ടാടരുത്. സഹോദരിയായ നടിക്ക് എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ സഹോദരി ഉയര്‍ത്തിയത് പ്രതിരോധത്തിന്‍െറ പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. അവള്‍ ഉയര്‍ത്തിയ നാളം ഞങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഈ നാളം അഗ്നിയായി ആഞ്ഞുപതിക്കുക തന്നെ ചെയ്യും. സ്ത്രീയെ പരിരക്ഷിക്കുന്ന സംസ്കാരമുള്ളവനാകണം പുരുഷനെന്ന് മമ്മൂട്ടി പറഞ്ഞു.
എന്‍െറ അടുത്ത കൂട്ടുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ രോഷവും സങ്കടവുമുണ്ട്. ഏതൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. സംഭവത്തിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. അക്കാര്യം അന്വേഷിക്കണം- മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ളെന്ന മലയാളിയുടെ ബോധത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. സിനിമ മേഖലയില്‍ ക്രിമിനല്‍വത്കരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസും സര്‍ക്കാറും പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ ചില മാധ്യമങ്ങള്‍ നടിയുടെ ആത്്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയത് സങ്കടകരമായെന്ന് നടന്‍ ലാല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയും ബഹുമാനവും പുരുഷന്‍ നല്‍കേണ്ട ഒൗദാര്യമല്ളെന്നും സമൂഹത്തില്‍നിന്ന് ലഭിക്കേണ്ടതാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
സംവിധായകരായ രഞ്ജിത്, സിബി മലയില്‍, നടന്‍ ദിലീപ്, ദേവന്‍, കെ.പി.എ.സി ലളിത, സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ ഫോണിലൂടെ ഐക്യദാര്‍ഢ്യം അറിയിച്ചു. സംവിധായകന്‍ ജോഷി, ജീന്‍ പോള്‍ ലാല്‍, നടന്മാരായ മനോജ് കെ. ജയന്‍, ജയസൂര്യ, സുരേഷ് കൃഷ്ണ, കാളിദാസ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, നടിമാരായ രമ്യ നമ്പീശന്‍, അനുമോള്‍, ആശ ശരത്, സീനത്ത്, പൊന്നമ്മ ബാബു, രജിഷ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.