സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: അമ്മമാർക്ക് മകനായി യുവാക്കൾക്കു സഹോദരനായി ഏറ്റുമാനൂരിന്റെ മനസ് നിറച്ചു അഡ്വ.പ്രിൻസ് ലൂക്കോസ്. ഏറ്റുമാനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ പ്രചാരണ പരിപാടികളിലാണ് നൂറുകണക്കിന് വീട്ടമ്മമാർ പ്രിൻസിനെ കാണാനായി കാത്തു നിൽക്കുന്നതും ഓടിയെത്തുന്നതും.
ഇന്നലെ രാവിലെ നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്തിൽ നിന്നും ആരംഭിച്ച പ്രചാരണം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനംച യെ്തു. ഓണംതുരുത്ത്, വാസ്‌ക്കോ, പാറേപ്പള്ളി, ചാമക്കാലാ, തച്ചേട്ടുപറമ്പ്കോളനി, മരങ്ങാട്ടി കവല, സി.കെ. കവല എന്നിവിടങ്ങളിലൂടെ വില്ലേജ് ഹാളിൽ എത്തി.
രാവിലെ ഒൻപത് മണിയോടെ വില്ലേജ് ഹാളിൽ നിന്നും പ്രഭാതഭക്ഷണത്തിന് ശേഷം പുനരാരംഭിച്ച പ്രചാരണ പരിപാടികൾ പ്രാലേൽ കവല, കുരിശുപള്ളി, പ്രാവട്ടം, ഡെപ്യൂട്ടി കവല. കൈപ്പുഴ കവല എന്നിവിടങ്ങളിലൂടെ രാവിലെ പത്തിന് കൈപ്പുഴ ആശുപത്രിപ്പടിയിൽ എത്തി.
തുടർന്നു, കരികുളം, കല്ലുങ്കൽപ്പറമ്പ്, എൽ.ഐ.സി ജംഗ്ഷൻ, രാജീവ് ഗാന്ധി കോളനി, പള്ളിത്താഴെ, കുരിശുപള്ളി, പുല്ലാട്ടു കാലാ, പൂഴിക്കനട, കുടിലിൽ കവല, ഹരിജൻ കോളനി, എന്നിവിടങ്ങളിലൂടെ പ്രചാരണം നടത്തി. തുടർന്നു, ശാസ്താങ്കൽ, മത്തായിക്കവല. കുന്നപ്പള്ളി, ലക്ഷം വീട്, അംബേദ്ക്കർ കോളനി, പിള്ളക്കവല എന്നിവിടങ്ങൾ വഴി ഉച്ചയ്ക്ക് ഒന്നിന് കുട്ടോമ്പുറത്ത് എത്തി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വീട്ടമമമ്മാരും കുട്ടികളും അടക്കമുള്ളവരാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നിരുന്നത്. ചെണ്ടമേളയും ബാൻഡ് മേളവും കരകാട്ടവും അടക്കമുള്ളവയുമായാണ് സ്ഥാനാർത്ഥിയ്ക്ക് ഇവിടങ്ങളിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്. പലയിടത്തും സ്ഥാനാർത്ഥിയെ ഷോളും മാലയും അണിയിക്കാൻ ഓടിയെത്തിയിരുന്നതിൽ ഏറെയും യുവാക്കളായിരുന്നു.
നിരവധി ബൈക്കുകളിലാണ് യുവാക്കൾ അകമ്പടിയുമായി സ്ഥാനാർത്ഥിയ്ക്കു മുന്നിൽ നിരന്നത്. ഉച്ചയ്ക്ക് ശേഷം ആർപ്പൂക്കര പഞ്ചായത്തിലെ തുറന്ന വാഹനത്തിലെ പ്രചാരണം വില്ലൂന്നിയിൽ നിന്നും ആരംഭിച്ചു. ഇവിടെ നിന്നും സഹൃദയജംഗ്ഷൻ, മാതക്കവല, ചൂരക്കാവ്, തൊമ്മൻകവല, പിണംഞ്ചിറക്കുഴി, മണിയാപറമ്പ്, ചിറയിൽഭാഗം വഴി കരിപ്പൂത്തട്ട് എന്നിവിടങ്ങളിൽ സാധാരണക്കാർക്കിടയിലേയ്ക്കിറങ്ങിയെത്തിയ പ്രചാരണ പരിപാടികൾ തൊണ്ണങ്കുഴിയി ഉണ്ണിയോശുചാപ്പൽ, മെഡിക്കൽ കോളേജ്, കസ്തൂർബാ, പാറപ്പുറം, അങ്ങാടി വഴിയെത്തി പനമ്പാലത്ത് സമാപിച്ചു.
വലത്തോട്ട് ചാഞ്ഞ കുമരകത്ത്
ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെത്തും
വലത്തോട്ട് ചാഞ്ഞ കുമരകത്ത് സാധാരണക്കാരുടെ മനസിളക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് എത്തുന്നു. ഇന്നു രാവിലെ എട്ടരയ്ക്കു കുമരകത്തു നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനം ആരംഭിക്കുന്നത്. തുടർന്നു കുമരകം പഞ്ചായത്തിലെ പ്രചാരണം പൂർത്തിയാക്കിയ ശേഷം തിരുവാർപ്പ് പഞ്ചായത്തിലേയ്ക്കു പ്രചാരണം കടക്കും. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം പൂർത്തിയാക്കിയ ശേഷം പ്രചാരണം അവസാനിക്കും.