മാധ്യമങ്ങൾ മുക്കിയ അമൃത ആശുപത്രിയിലെ പീഡനം: എഡിജിപി ആർ.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

സ്വന്തം ലേഖകൻ

കൊച്ചി: അമൃത ആശുപത്രിയിൽ നഴ്‌സായ യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ വനിതാ എഡിജിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്നു ഉറപ്പ്. മലയാളത്തിലെ മുൻ നിരമാധ്യമങ്ങളെല്ലാം ഒതുക്കിയ കേസ് സോഷ്യൽ മീഡിയയിലൂടെയും ഡെയിലി ഇന്ത്യൻ ഹെറാൾഡ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിലൂടെയുമാണ് പുറം ലോകം അറിഞ്ഞത്. സംഭവം വിവാദമായിട്ടും മലയാളത്തിലെ മുൻനിരമാധ്യമങ്ങൾ ഒന്നും തന്നെ വിഷയം ഇനിയും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.
ആൾദൈവവും അവതാരവുമായി വ്യാഖ്യാനിക്കുന്ന അമൃതാനന്ദമയിയുടെ ഭക്തരെയും ഇവരുടെ പണത്തെയും സ്വാധീനത്തെയും ഭയന്നാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വിഷയം മുക്കിയിരിക്കുന്നത്.  എഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘം കേസസ്വേഷിക്കും എന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

amrthaആര്‍ എം പി നേതാവ് കെകെ രമ, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്,ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സംഘടനയ്ക്ക് വേണ്ടി സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കൊച്ചി ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.അമൃത ആശുപത്രിയിലെ നഴ്‌സ് ക്രൂരമയ പീഡനത്തിനിരയായെന്നും സംഭവം പുറത്തറിയാതിരിക്കാന്‍ നീക്കങ്ങള്‍ നടത്തുകയാണെന്നുമാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരോപണം ഉയരുന്നത്.

എന്നാല്‍ സംഭവം നിഷേധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പരസ്യമായി രംഗത്തെത്തിയട്ടില്ല. അമൃത ആശുപത്രിക്കെതിരെ കുപ്രചരണം നടത്തിയെന്നാരോപിച്ച് പോരാളി ഷാജിയെന്ന ഫേയ്‌സ് ബുക്ക് പേജിനെതിരെ അമൃ ആശുപത്രി അധികൃതര്‍ പരാതിയുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചെങ്കിലും കേസെടുത്തിട്ടില്ല.

 

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയ്ക്ക് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പരാതി നൽകി.

എന്നാല്‍ ആരോപണം അതിശക്തമായി സോഷ്യല്‍മീഡിയായിലും നവമാധ്യമങ്ങളിലും വന്നിട്ടും പ്രതികരിക്കാതിരുന്ന സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ)ക്ക് എതിരെ അതിശക്തമായ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. സംഘടന പ്രതികരിക്കാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സോഷ്യല്‍ മീഡിയായി ആരോപണം ഉയര്‍ന്നിരുന്നു .പ്രതിക്ഷേധം ശക്തമായതിനെത്തുടര്‍ന്നാണെന്നു പറയപ്പെടുന്നു ഒടുവില്‍ യു.എന്‍ .എ പരതിയുമായി സര്‍ക്കാരിനെ സമീപിച്ചത് .

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) പരാതിപ്പെട്ടു .നിഷ്പക്ഷ പോലീസ് ഉദ്യോഗസ്ഥർ സംഭവം അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പല ഉന്നത ഉദ്യോഗസ്ഥർക്കും ബന്ധമുള്ള ആശുപത്രിയാണ് അമൃത, അതുകൊണ്ട് തന്നെ ഈ സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് നളിനി നെറ്റോ ഉറപ്പുപറഞ്ഞതായി ജാസ്മിൻ ഷാ അറിയിച്ചു.

എന്നാൽ സംഭവത്തിലെ ഇരയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അമൃതയിൽ എന്തെങ്കിലും സംഭവം നടന്നിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോൺനമ്പറുകളും ഇ മെയിൽ ഐഡികളും സഹിതം യുഎൻഎ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആശുപത്രിക്കുള്ളിൽ ചർച്ച നടത്താൻ ലേബർ ഉദ്യോഗസ്ഥൻ പോലും തയ്യാറാകാത്ത കേരളത്തിലെ ആശുപത്രിയാണ് അമൃത. സംഭവത്തെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ ശക്തതമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.

അതേസമയം, നഗരത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും സിറ്റി പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ രംഗത്തെ സജീവമായവരും സോഷ്യല്‍മീഡിയക്യാപയിനുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Top