അമൃതയില്‍ ബലാല്‍സംഗത്തിന് ഇരയായായ നേഴ്‌സ് മരിച്ചെന്നും സോഷ്യല്‍ മീഡിയ.എഡിജിപി ആര്‍ ശ്രീലേഖ’യുടെ അന്യോഷണം പ്രഹസനമെന്നും ആരോപണം

കൊച്ചി:  എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു നേഴ്‌സ് പീഡനത്തിന് വിധേയയായി മരണപ്പെട്ടു എന്ന ആരോപണം അന്വേഷിക്കുന്നതിന് എഡിജിപി ആര്‍ ശ്രീലേഖയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതിനെതിരെ പരക്കെ ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്ത്. എഡിജിപി ആര്‍ ശ്രീലേഖയാണ് കേസ് അന്യോഷിക്കുന്നതെങ്കില്‍ അത് ഒരിക്കലും എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കാത്തതാണെന്ന പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ അതിശക്തമാവുകയാണ്. പ്രചരണം പിണറായിക്ക് പ്രതികൂലമാകുകയാണ്.ഇന്നു പുറത്തു വന്ന പല പോസ്റ്റുകളിലും പിണറായി വിജയനേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന തരത്തിലാണ്.പല ശ്രീലേഖയെ കുറ്റപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിലും ഫലത്തില്‍ നേഴ്‌സ് മരിച്ചുവെന്ന് പറഞ്ഞുവയ്ക്കുന്നതാണ് ഈ പോസ്റ്റുകള്‍ .

അതിനിടെ അമൃത ആശുപത്രിയില്‍ ബലാല്‍സംഗത്തിന് ഇരയായെന്ന് ആരോപിക്കുന്ന നേഴ്‌സ് മരിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായി അതുപോലെ തന്നെ ഈ ആരോപണത്തില്‍ .അമൃത’യുടെ അടുത്ത സുഹൃത്ത് എന്ന വിധത്തില്‍ അന്യോഷണ ഉദ്യോഗസ്ഥയായ എ.ഡിജി.പി സ്രീലേഖയെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു.സ്രീലേഖ അന്യോഷിക്കുന്നത് കേസ് തെളിയാതിരിക്കാനെന്ന് ആരോപണം ഉയരുന്നു.adgp-sreelekha-amrutha fb

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ എം പി നേതാവ് കെകെ രമ, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്,ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സംഘടനയ്ക്ക് വേണ്ടി സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കൊച്ചി ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് .അമൃത ആശുപത്രിയിലെ നഴ്‌സ് ക്രൂരമയ പീഡനത്തിനിരയായെന്നും സംഭവം പുറത്തറിയാതിരിക്കാന്‍ നീക്കങ്ങള്‍ നടത്തുകയാണെന്നുമാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരോപണം ഉയരുന്നത്.

എന്നാല്‍ സംഭവം നിഷേധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പരസ്യമായി രംഗത്തെത്തിയട്ടില്ല. അമൃത ആശുപത്രിക്കെതിരെ കുപ്രചരണം നടത്തിയെന്നാരോപിച്ച് പോരാളി ഷാജിയെന്ന ഫേയ്‌സ് ബുക്ക് പേജിനെതിരെ അമൃ ആശുപത്രി അധികൃതര്‍ പരാതിയുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചെങ്കിലും കേസെടുത്തിട്ടില്ല.

 

കൊച്ചിയിലെ ഒരു പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഏത് ആശുപത്രിയാണെന്ന് വാര്‍ത്തകളിലൊന്നും സൂചനയുണ്ടായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആമൃത ആശുപത്രിയുടെ പേര് പറഞ്ഞ് തന്നെയാണ് ഈ വാര്‍ത്ത പ്രചരിച്ചിരുന്നത്. ആശുപത്രിയിലെ ഉന്നത ബന്ധമുള്ള ഒരു സ്വാമിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നായിരുന്നു പ്രചാരണം. ഇതേ തടുര്‍ന്ന പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിനെതിരെയാണ് ഇപ്പോള്‍ അമൃത ആശുപത്രി അധികൃതര്‍ പരാതി നല്‍കിയത്. ആര്‍എംപി നേതാവ് കെകെ രമയടക്കമുള്ളവരും പരാതിയുമായെത്തി.sreelekha adgp

ഇതോടെ സത്യം കണ്ടെത്താന്‍ പൊലീസും ശ്രമം നടത്തി. അമൃതാ ആശുപത്രിയില്‍ ഇത്തരമൊരു യുവതിയുണ്ടോ എന്ന് കണ്ടെത്താനായിരുന്നു നീക്കം. ആശുപത്രി മുഴുവന്‍ പൊലീസ് അരിച്ചു പറക്കി. എല്ലാ രോഗികളുടേയും വിശദാംശങ്ങള്‍ പരിശോധിച്ചു. വാര്‍ഡുകളും പേവാര്‍ഡുകളുമെല്ലാം അരിച്ചു പറക്കി. രോഗികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുമണ്ടാക്കി. എന്നാല്‍ ഒന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ആരേയും ആശുപത്രിയില്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതുകൊണ്ട് അന്വേഷണം മതിയാക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. ആശുപത്രിയെ നിരീക്ഷിക്കുന്നത് തുടരും. ചുറ്റുപാടുകളിലെ സംഭവങ്ങളും വീക്ഷിക്കും. ഇതിനായി ആവശ്യത്തിന് രഹസ്യാന്വേഷണ പൊലീസിനെ നിയോഗിച്ചിട്ടുമുണ്ട്.amrtha

 

 

എറണാകുളത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പുതുതായി ജോലിക്കുചേര്‍ന്ന നഴ്‌സ് ഡ്യൂട്ടിക്ക് എത്തുന്നതിനായി ആശുപത്രിക്കടുത്ത റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവെ മാനഭംഗത്തിന് ഇരയായെന്നും തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു പ്രചാരണം. എന്നാല്‍, മാനഭംഗത്തിന് ഇരയായതായി പറയുന്ന പെണ്‍കുട്ടിയുടെയോ വീട്ടുകാരുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ഇത് സ്ഥിരീകരിക്കാന്‍ പൊലീസ് ഈ ഘട്ടത്തില്‍ തയ്യാറല്ല. ഒന്നും നിഷേധിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടി മരിച്ചെന്ന സൂചനയെത്തുന്നത്.

അതിനിടെ സി.പി.എം അനുഭാവികളുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയാകളില്‍ സജീവമായി .പ്രതീഷ് എന്ന സിപിഎമ്മുകാരന്റെ പുതിയ പോസ്റ്റ് സര്‍ക്കാരിനെതിരായിട്ടാണ് വന്നിരിക്കുന്നത്.

”എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു നേഴ്സ് ബലാല്‍സംഗത്തിനിരയായെന്നും മരിച്ചെന്നുമുള്ള ആരോപണം അന്വേഷിക്കുന്നതിന് എഡിജിപി ആര്‍ ശ്രീലേഖയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമാകാമോ ഭക്തിയാകാമോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കേ അമൃതാനന്ദമയിയുമായി ഇത്ര അടുപ്പമുള്ള ഒരു പൊലീസ് ഓഫീസര്‍ ഈ കേസന്വേഷിക്കുന്നതില്‍ അപാകതയുണ്ടെന്ന് പൊതുജനം കരുതിയാല്‍ അതിനെ തെറ്റു പറയാനാവുമോ?

അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്ന ഒരു ആരോപണവും ഇതുവരെ തെളിയിക്കാന്‍ കഴിയാത്തതിന്‍െറ കാരണം മഠത്തിന്‍െറ ഉപ്പും ചോറും തിന്നുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്തുകളിക്കുന്നതു കൊണ്ടാണ്.”

SUNITHA -POST

 

” ഇത് വേണ്ടായിരുന്നു .. എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു നേഴ്‌സ് പീഡനത്തിന് വിധേയയായി മരണപ്പെട്ടു എന്ന ആരോപണം. അന്വേഷിക്കുന്നതിന് എഡിജിപി ആര്‍ ശ്രീലേഖയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് എങ്കില്‍ അത് ഒരിക്കലും എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കാത്തതാണ് .. അമൃതാനന്ദമയിയുമായി ഇത്ര അടുപ്പമുള്ള ഒരു പൊലീസ് ഓഫീസര്‍ ഈ കേസന്വേഷിക്കുന്നതില്‍ അപാകതയുണ്ടെന്ന് പൊതുജനം കരുതിയാല്‍ അതിനെ തെറ്റു പറയാനാവുമോ? മുന്‍പ് സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന..ഈ ഓഫീസര്‍ സകല ആള്‍ ദൈവങ്ങളുടെയും വിനീത വിധേയ ദാസിയാണ് എന്നത് ഓര്‍ക്കുകയെന്നും പ്രതീഷ് പറയുന്നു ”

 

അതായത് എഡിജിപി ശ്രീലേഖയാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ സത്യം പുറത്തുവരുമോ എന്ന സംശയമാണ് സിപി എം അനുഭാവികള്‍ തന്നെ ചോദിക്കുന്നത് . കേസ് അന്വേഷണത്തില്‍ ഒത്തുകളികള്‍ ഉണ്ടാകാമെന്ന വിലയിരുത്തല്‍ തന്നെയാണ് പുറത്തുവരുന്നത്. ഇത്തരമൊരു കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് അമൃതയ്ക്ക് എതിരായ പല ആരോപമങ്ങളും മുങ്ങുന്നുവെന്ന ആക്ഷേപവും സജീവമാണ്. അതിനിടെ റെയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടി കിടക്കുന്നത് സമീപവാസികളില്‍ പലരും കണ്ടുവെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പിലും ഇത് പ്രചരിക്കുകയാണ്. എന്നാല്‍ ഈ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ഇനിയും ഉറപ്പില്ല. ഇത് കണ്ടുപിടിക്കുമെന്ന് പൊലീസ് പറയുന്നതിനിടെയാണ് എഡിജിപി ശ്രീലേഖയ്ക്ക് എതിരെ ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്റലിജന്‍സ് മേധാവിയാണ് ശ്രീലേഖ. ശ്രീലേഖ അമൃാതാനന്ദമയിയുടെ അടുത്ത ഭക്തയാണെന്നാണ് ഉയരുന്ന ആരോപണം. ഇത് കേസ് അന്വേഷണത്തെ അട്ടിമറിക്കുമെന്ന സംശയം സിപിഐ(എം) പ്രവര്‍ത്തകര്‍ പോലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നു. ഇതോടെ ആരോപണങ്ങളെ കേസ് കൊടുത്ത് ഒതുക്കാമെന്ന അമൃതയുടെ ശ്രമങ്ങളാണ് തകരുന്നത്. അമൃത ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരായ പരാതി പൊലീസ് അന്വേഷിക്കുകയാണ്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എആര്‍ പ്രതാപനാണ് ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പ്രചരണമെല്ലാം വ്യാജമാണെന്നാണ് അമൃതാ ആശുപത്രിയുടെ പരാതി. ഇതുസംബന്ധിച്ച് പോസ്റ്റിട്ട ആള്‍ക്കെതിരേയും കേസ് എടുക്കാനാണ് ഉദ്ദേശം. പക്ഷേ ഇതൊന്നും പ്രചരണത്തിന് കുറവ് വരുത്തുന്നില്ല.AMRTHAA
എന്നാല്‍ ആരോപണം അതിശക്തമായി സോഷ്യല്‍മീഡിയായിലും നവമാധ്യമങ്ങളിലും വന്നിട്ടും പ്രതികരിക്കാതിരുന്ന സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ)ക്ക് എതിരെ അതിശക്തമായ പ്രതിക്ഷേധം ഉയര്‍ന്നിരുന്നു. സംഘടന പ്രതികരിക്കാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സോഷ്യല്‍ മീഡിയായി ആരോപണം ഉയര്‍ന്നിരുന്നു .പ്രതിക്ഷേധം ശക്തമായതിനെത്തുടര്‍ന്നാണെന്നു പറയപ്പെടുന്നു ഒടുവില്‍ യു.എന്‍ .എ പരതിയുമായി സര്‍ക്കാരിനെ സമീപിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടു .നിഷ്പക്ഷ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുള്ള ആശുപത്രിയാണ് അമൃത, അതുകൊണ്ട് തന്നെ ഈ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് നളിനി നെറ്റോ ഉറപ്പുപറഞ്ഞതായി ജാസ്മിന്‍ ഷാ അറിയിച്ചു.അതേസമയം, നഗരത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടും സിറ്റി പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ രംഗത്തെ സജീവമായവരും സോഷ്യല്‍ മീഡിയക്യാപയിനുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Top