ആസ്റ്റർ മിംസിൽ രണ്ടാം പാദവാർഷിക സംയോജിത വരുമാനം 12% വർദ്ധിച്ച് 2504 കോടിയായി; എബിറ്റ്ഡാ (EBITDA) 26% വർദ്ധിച്ച് 352 കോടിയിലെത്തി

ബാംഗ്ലൂർ: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ മിംസ് സെപ്തംബർ 30 ന് അവസാനിക്കുന്ന പാദവാർഷികത്തിലെ സാമ്പത്തിക നില പ്രഖ്യാപിച്ചു. ഓപ്പറേഷണൽ വരുമാനം 12% വർദ്ധിച്ച് Y-O-Y 2504 കോടിയിലെത്തി. മുൻതവണ ഇത് 2234 കോടിയായിരുന്നു.

എബിറ്റ്ഡാ (EBITDA-മറ്റ് വരുമാനങ്ങൾ ഉൾപ്പെടെ) 26% വർദ്ധിച്ച് Y-o-Y 352 കോടിയിലെത്തി. നേരത്തെ ഇത് 279 കോടിയായിരുന്നു. പാറ്റ് (PAT-Pre Non-Controlling InterestA) 26% വർദ്ധിച്ച് Y-0-Y 128 കോടിയിലെത്തി. നേരത്തെ 2021ലെ രണ്ടാം പാദവാർഷികത്തിൽ ഇത് 42 കോടിയായിരുന്നു.
ഈ നേട്ടത്തെ ഡോ. ആസാദ് മൂപ്പൻ (ഫൗണ്ടർ ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ) വിലയിരുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ ആസ്റ്റർ ഗ്രൂപ്പിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിൽ കോവിഡ് കേസുകൾ താരതമ്യേന കുറവായ കാലമായിരുന്നു കഴിഞ്ഞ പാദവാർഷികം. മരണനിരക്ക് കുറയുകയും രോഗമുക്തിയുടെ നിരക്ക് നല്ല രീതിയിൽ ഉയരുകയും ചെയ്ത കാലം കൂടിയായിരുന്നു ഇത്. വാക്‌സിനേഷന്റെ വ്യാപനം ദ്രുതഗതിയിൽ മുൻപിലേക്ക് പോയതോട് കൂടി ആസ്റ്റർ ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തന മേഖലകളായ ഇന്ത്യയിലെയും യു എ ഇ യിലേയും സാധാരണ ജനജീവിതവും ക്രമാനുഗതമായി പുരോഗതി പ്രാപിച്ച് വന്നു.

പൊതുസമൂഹത്തിന്റെ ജീവിതത്തിലുണ്ടായ ഗുണപരമായ ഈ നേട്ടം സ്വാഭാവികമായും ആസ്റ്റർ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലെ ഇൻ പേഷ്യന്റ് വിഭാഗവും ഔട്ട് പേഷ്യന്റ് വിഭാഗവും ഉൾപ്പെടെ എല്ലാ മേഖലകളിലും പ്രകടമാക്കപ്പെട്ട് തുടങ്ങി. ഇതിന് പുറമെ ഫാർമസി ശൃംഖലകളിലും ക്ലിനിക്കുകളിലും ഈ മാറ്റം അതേ രീതിയിൽ തന്നെ പ്രകടമാക്കപ്പെട്ട് തുടങ്ങി.

കഴിഞ്ഞ പാദത്തിന്റെ അവസാനം സൂചിപ്പിച്ചത് പോലെ തന്നെ ഇന്ത്യയിലെ സേവനം കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് ഇത്തവണ നമ്മൾ പ്രധാനമായും ഊന്നൽ കൊടുത്തത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പ്രവർത്തിക്കുന്ന ആസ്റ്റർ മിംസ് ഹോസ്പിറ്റലിന് അനുബന്ധമായി 77 ബെഡ്ഡുകളും, 28 നിയോനാറ്റൽ ഐ സി യുകളും, 6 പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റും ഉൾപ്പെടെ ‘വിമൻ & ചിൽഡ്രൻ’ വിങ്ങ് പ്രവർത്തനം ആരംഭിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സമഗ്ര ചികിത്സാ സംവിധാനങ്ങളോടും കൂടിയ പ്രത്യേക യൂണിറ്റുകൾ നമ്മുടെ ആശുപത്രികളിൽ എല്ലായിടത്തും സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ കാൽവെപ്പ് കൂടിയാണിത്. അതുപോലെ തന്നെ കോലാപൂരിലെ ആസ്റ്റർ ആധാര് ഹോസ്പിറ്റലിനോടനുബന്ധിച്ച് വിഭാവനം ചെയ്ത 50 അധിക ബെഡ് സൗകര്യങ്ങളിൽ 24 എണ്ണം ഒക്ടോബർ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ച് തുടങ്ങിയിരിക്കുന്നു. ഇതിന് പുറമെ കേരളത്തിലെ മറ്റ് പ്രധാന ഹോസ്പിറ്റലുകളായ ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മിംസ് കണ്ണൂർ എന്നിവിടങ്ങളിലെ വിപുലീകരണ പ്രവർത്തനങ്ങളും പുരോഗതിയിലാണ്.

ഇതിന് പുറമെ ആസ്റ്റർ ഗ്രൂപ്പിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബിന്റെ സാന്നിദ്ധ്യവും കേരള, കർണ്ണാടക സംസ്ഥാനങ്ങളിൽ അറിയിച്ച് കഴിഞ്ഞു. ഒരു റഫറൻസ് ലാബ്, ആറ് സാറ്റലൈറ്റ് ലാബ്, 31 പേഷ്യന്റ്‌സ് എക്‌സ്പീരിയൻസ് സെന്ററുകൾ എന്നിവയാണ് 2021 സെപ്തംബർ 30ാം തിയ്യതി പ്രവർത്തനം ആരംഭിച്ചത്. ഈ സാമ്പത്തിക വർഷം തന്നെ തന്നെ 5 സംസ്ഥാനങ്ങളിലായി 21 സാറ്റലൈറ്റ് ലാബുകൾ, 200 പേഷ്യന്റ്‌സ് എക്‌സ്പീരിയൻസ് സെന്ററുകൾ എന്നീ നിലകളിലേക്ക് ആസ്റ്റർ ലാബിന്റെ പ്രവർത്തനം വ്യാപിപ്പിക്കും.

ദുബായി കേന്ദ്രീകരിച്ച് ഒരു സെൻട്രൽ ലാബിന്റെ പ്രവർത്തനവും പുരോഗതിയിലാണ്. ആസ്റ്റർ ഗ്രൂപ്പിന്റെ ഫാർമസി മേഖലയിലെ റീടെയിൽ സ്ഥാപനങ്ങളും ഓൺലൈൻ ഫാർമസിയുടെ പ്രവർത്തനങ്ങളും നിർവ്വഹിക്കാനായി അൽഫവൺ റീട്ടെയിൽ ഫാർമസി പ്രൈവറ്റ് ലിമിറ്റഡുമായി (ARPPL) കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ കേരളം, കർണ്ണാടക എന്നിവിടങ്ങളിലായി ARPPL 55 ആസ്റ്റർ ഫാർമസികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ 130 ഫാർമസികളിലേക്ക് വ്യാപിപ്പിക്കുവാൻ സാധിക്കണമെന്നാണ് ഞങ്ങൾ തീരുമാനമെടുത്തിരിക്കുന്നത്’.

ആസ്റ്റർ ഡിജിറ്റൽ ഹെൽത്ത് വെർട്ടിക്കലിനെ കുറിച്ച് അലിഷ മൂപ്പൻ (ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ) സംസാരിക്കുന്നു.

‘ ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായാണ് ഞങ്ങളുടെ പേഷ്യന്റ്‌സ് അസിസ്റ്റൻസ് ആപ്പ് ആയ വൺ ആസ്റ്ററിന് യു എ ഇ യിൽ തുടക്കം കുറിച്ചത്. ഇതിലൂടെ രോഗികൾക്ക് ഡോക്ടറുമായുള്ള അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാനും, വെർച്വൽ കൺസൽട്ടേഷൻ നടത്താനും, മെഡിക്കൽ റെക്കോർഡുകൾ ലഭ്യമാക്കാനും സാധിക്കുന്നതുൾപ്പെടെ നിരവധി സേവനങ്ങൾ ലഭ്യമാകും. ആൻഡ്രോയിഡ്, ഐ ഒ എസ് ഫോർമാറ്റുകളിൽ ഇത് ലഭ്യമാണ്. രോഗികളുടെ ഭാഗത്ത് നിന്നും ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഒരുപോലെയുള്ള സ്വീകാര്യത ഈ ഉദ്യമത്തിന് ലഭിക്കുന്നു എന്നതാണ് ഏറ്റവും ആഹ്ലാദകരമായി അനുഭവപ്പെടുന്നത്.

ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമസ്തമാന നേട്ടങ്ങളും രോഗികൾക്ക് കരഗതമാക്കുവാനായി വളരെ വിപുലമായ ഡിജിറ്റൽ കസ്റ്റർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (DCRM) മൊഡ്യൂൾ എല്ലാ ക്ലിനിക്കുകളിലും, ആശുപത്രികളഇലും, ഫാർമസികളിലും ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞഇട്ടുണ്ട്. രോഗികൾക്കുള്ള പരിചരണത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ഞങ്ങളുടെ ഇ-ഫാർമസി സംവിധാനം നാലാം പാദവാർഷികമാകുമ്പോഴേക്കും പ്രവർത്തിപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top