ആര്‍.എസ്.എസ് ആക്രമണത്തില്‍ മരിച്ച അനന്തുവിന് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം; ആര്‍.എസ്.എസ് ഗുണ്ടകൾ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്ന അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം. രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന അനന്തു പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. 65ശതമാനം മാര്‍ക്കോടെയാണ് കൊമേഴ്‌സ് ബാച്ചിലെ വിദ്യാര്‍ഥിയായ അനന്തു വിജയിച്ചത്.പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകന്‍ നിര്‍മല ദമ്പതികളുടെ മകനാണ് അനന്തു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഏക മകന്റെ ദാരുണ വേര്‍പാടില്‍ തകര്‍ന്ന മനസ്സുമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് വിജയവാര്‍ത്ത എത്തിയപ്പോള്‍ വീണ്ടും ദുഃഖം അണപൊട്ടി. സ്‌കൂളിലെ സഹപാഠികളുടെ അവസ്ഥയും സമാനമായി.

ഏപ്രില്‍ അഞ്ചിന് രാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പിന്തുടര്‍ന്നാണ് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. സ്‌കൂള്‍ പരിസരത്ത് തമ്പടിച്ച് നടത്തിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം ചോദ്യംചെയ്തതും ശാഖയില്‍ പോകുന്നത് നിര്‍ത്തിയതുമാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്. പ്രതികളായ വയലാറിലെ ആര്‍.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 17 ആര്‍.എസ്.എസുകാരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ മുതിര്‍ന്നവര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ജുവനൈല്‍ ഹോമിലുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top