യുവനടിമാരെയും സെലിബ്രിറ്റികളെയും അവരുടെ വസ്ത്രധാരണത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മല്ലു പുരുഷന്മാരുടെ സ്ഥിരം പരിപാടിയാണ്. ഇത്തരത്തില്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും അധിക്ഷേപമേല്‍ക്കുകയാണ് യുവനടി അനാര്‍ക്കലി മരിക്കാര്‍.
അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു നേരെയാണ് വിമര്‍ശനം. നീന്തല്‍ക്കുളത്തില്‍ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞ് നില്‍ക്കുന്നൊരു ചിത്രമാണ് നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എന്നാല്‍ തീര്‍ത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതല്‍ ആളുകളുടെയും പ്രതികരണം.
കമന്റുകള്‍ പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാര്‍ക്കലിയെ പിന്തുണച്ചുള്ള ശ്രദ്ധേയമായൊരു കമന്റ്. ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് ആസിഫ് അലി ചിത്രം മന്ദാരത്തിലൂടെ നായികയായി മാറി. പാര്‍വതി പ്രധാനവേഷത്തിലെത്തുന്ന ഉയരെയാണ് നടിയുടെ പുതിയ ചിത്രം.