തെന്നിന്ത്യയില്‍ തിരക്കുള്ള നടിമാരില്‍ ഒരാളാണ് റെജീന കസാന്ദ്ര. പുതിയ ചിത്രമായ മിസ്റ്റര്‍ ചന്ദ്രമൗലിയുടെ ഓഡിയോ ലോഞ്ചിനെത്തിയ താരത്തോട് അവതാരകന്‍ ചോദിച്ച ചോദ്യം കേട്ട് സദസിലുള്ളവര്‍ ഞെട്ടി. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ബിക്കിനിയണിഞ്ഞ് എത്തുന്ന റെജീനയോട് ആ കോസ്റ്റ്യൂമില്‍ പരിപാടിക്ക് എത്താമായിരുന്നില്ലേ എന്നാണ്.

ചോദ്യം കേട്ട് ഞെട്ടിയ റജീനയുടെ മറുപടി ഇങ്ങനെയായിരുന്നു.’ചന്ദ്രമൗലി എന്ന സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ എന്റെ ഗാനം പുറത്തിറങ്ങും മുമ്പ് തന്നെ വലിയ വാര്‍ത്തയായിരിക്കുന്നു. ആ ഗാനം സമ്മാനിച്ചതിന് സംഗീത സംവിധായകന്‍ സാമിന് ഞാന്‍ നന്ദി പറയുന്നു. ഗാനത്തിനായി ചുവടുകള്‍ ഒരുക്കിയ ബ്രിന്ദ മാസ്റ്ററോടും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകനായ റിച്ചാര്‍ഡ് ഗാനരംഗത്തിലുടനീളം സഹായിച്ചു. ബീച്ച് സോങ്ങിനു പറ്റിയ കോസ്റ്റ്യൂംസ് എനിക്ക് തന്നവര്‍ക്കും നന്ദി. ഞാന്‍ ഹോട്ട് ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഇവരൊക്കെയാണ്.’ ഈ ഗാനരംഗത്തിലെ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നേരത്തെ തരംഗമായിരുന്നു. നായകനായ ഗൗതം കാര്‍ത്തിക്കിനൊപ്പമാണ് റെജീന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തായ്ലാന്‍ഡിലായിരുന്നു പാട്ടിന്റെ ചിത്രീകരണം.