സ്‌പൈസ് ജറ്റിലെ സുരക്ഷാ ജീവനക്കാര്‍ എയര്‍ ഹോസ്റ്റസുമാരെ തുണിയഴിച്ച് പരിശോധിച്ചു; പ്രതിഷേധവുമായി എയര്‍ഹോസ്റ്റസുമാര്‍

ചെന്നൈ: സ്‌പൈസ് ജറ്റിലെ എയര്‍ ഹോസ്റ്റസ്സുമാര്‍ക്ക് നേരെ ഞെട്ടിക്കുന്ന പീഡനം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ തുണിയഴിച്ച് പരിശോധിച്ചെന്ന പരാതിയുമായി എയര്‍ഹോസ്റ്റസുമാര്‍ രംഗത്ത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെയാണ് എയര്‍ഹോസ്റ്റസുകള്‍ പ്രതിഷേധിച്ചത്. സ്പൈസ് ജെറ്റിന്റെ സുരക്ഷാ ജീവനക്കാര്‍ കുറച്ചു ദിവസങ്ങളായി തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിക്കുന്നു എന്നതാണ് ജീവനക്കാരുടെ പരാതി.

ദേഹപരിശോധനയ്ക്ക് പുറമെ ബാഗില്‍ നിന്നും സാനിറ്ററി നാപ്കിനുകള്‍ പോലും സുരക്ഷാ ജിവനക്കാര്‍ എടുത്തുമാറ്റാന്‍ പറഞ്ഞതായി എയര്‍ഹോസ്റ്റസുമാര്‍ ആരോപിക്കുന്നു. സ്പൈസ് ജെറ്റ് മാനേജ്മെന്റ് സംഭവവുമായി ബന്ധപ്പെട്ട് നടപടി എടുക്കാന്‍ തയ്യാറായാല്‍ മാത്രമേ ജോലിക്ക് കയറാന്‍ സാധീക്കൂ എന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു. എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം മൂലം കോളംബോയിലേക്കുള്ള വിമാനം വൈകിയാണ് പുറപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ എയര്‍ഹോസ്റ്റസുകള്‍ പറയുന്നത് തെറ്റാണെന്ന് സെപൈസ് ജെറ്റ് പ്രതികരിച്ചു. നിയമപരമായി മാത്രമാണ് പരിശോധനകള്‍ നടത്തിയത്. കൂടാതെ എയര്‍ഹോസ്റ്റസുകളെ സുരക്ഷാ ജീവനക്കാന്‍ പരിശോധനകള്‍ നടത്തുന്നത് രാജ്യവ്യാപകമായി നടക്കുന്ന ഒരു പ്രക്രിയയാണെന്നും അതില്‍ അസ്വഭാവികത ഇല്ലെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി.

മാര്‍ച്ച് 28 നും 29 നും ചില വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസുകളെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ വനിതാ ജീവനക്കാര്‍ തന്നെയാണ് പരിശോധന നടത്തിയത് . വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പണം വാങ്ങുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി.

Top