കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുവേണ്ടി ഗര്‍ഭിണിയായ യുവതി പരാതിയുമായി രംഗത്ത്. തെലങ്കാന ആരോഗ്യവിഭാഗം അധികൃതര്‍ക്കു മുന്നിലാണ് പരാതി എത്തിയിരിക്കുന്നത്. ഹൈദരാബാദിനടുത്തുള്ള കുണ്ട്‌ലുര്‍ ഗ്രാമത്തിലെ വെങ്കട്ടമ്മയും ഭര്‍ത്താവ് ലക്ഷ്മണുമാണ് പരാതിക്കാര്‍. കുട്ടി പെണ്‍കുട്ടിയാണെന്ന് നേരത്തെ അറിഞ്ഞ ദമ്പതികള്‍ മുങ്ങിയെന്നാണ് ഇവരുടെ ആരോപണം.
കഴിഞ്ഞ നവംബറിലാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരു സ്ത്രീ മുഖേന തന്‍റെ ഭാര്യയെ സമീപിച്ചതെന്ന് ലക്ഷ്മണ്‍ പറയുന്നു. താന്‍ അപ്പോള്‍ സ്ഥലത്തില്ലായിരുന്നു. മൂന്നുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാര്യയെ അവര്‍ പ്രലോഭിപ്പിച്ച്ആശുപത്രിയിലെത്തിക്കുകയുംഗര്‍ഭിണിയാക്കുകയുമായിരുന്നെന്ന് ലക്ഷ്മണ്‍ പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞ് യുവതിയെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇവിടെവെച്ച് കുട്ടി പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ ദമ്പതികള്‍ മുങ്ങി. ഇതോടെ കുട്ടിയെ അബോര്‍ഷന് വിധേയമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജൂലൈ 20 യുവതി പെണ്‍കുട്ടിയെ പ്രസവിച്ചു. നേരത്തെയുള്ള പ്രസവമായതിനാല്‍ കുട്ടി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്.
അതേസമയം, യുവതി പറയുന്നത് പ്രകാരം ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് കണ്ടെത്തി. വെങ്കമ്മയുടെ പേരും മറ്റൊരു പേരായാണ് കൊടുത്തിരുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോഗ്യവിഭാഗം പറയുന്നു.
ഒന്നുകില്‍ വെങ്കമ്മ കള്ളം പറയുന്നു. അല്ലെങ്കില്‍ അവരെ ദമ്പതികള്‍ വഞ്ചിച്ചു. എന്തായാലും കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി വാടക ഗര്‍ഭധാരണവും ലിംഗത്വ പരിശോധനയും നടത്തിയ ആശുപത്രിക്കെതിരെയും നടപടിയെടുക്കും.