![](https://dailyindianherald.com/wp-content/uploads/2016/05/crime-3.png)
തിരുവനന്തപുരം: മാധ്യ മപ്രവര്‍ത്തകനെ റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യാനെറ്റ് ചീഫ് ബ്രോഡ്കാസ്റ്റ് എഡിറ്ററും എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകനുമായ അനീഷ് ചന്ദ്രനെ(34)യാണ് കഴക്കൂട്ടത്തിനടുത്ത് റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം വടവന മഠത്തില്‍ വീട്ടില്‍ ആര്‍. ചന്ദ്രശേഖര പിള്ളയുടേയും പി.വിജയമ്മയുടേയും മകനാണ് അനീഷ്. പി. അര്‍ച്ചനയാണ് ഭാര്യ. ദുബായില്‍ ജോലി ചെയ്യുന്ന ഗിരീഷ് ചന്ദ്രന്‍ സഹോദരനാണ്. നേരത്തെ മംഗളം, മാതൃഭൂമി പത്രങ്ങളിലും കൈരളി ചാനലിലും ജോലി ചെയ്തിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക