അങ്കമാലി എംഎൽഎ റോജി എം ജോണിന് ഫിലഡൽഫിയയിൽ സ്വീകരണം – നവംബർ 18 ന് വ്യാഴാഴ്ച

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്ററിന്റെ  അഭിമുഖ്യത്തിൽ ഐ പിസി എൻ എ മാധ്യമ സെമിനാറിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിൽ എത്തിച്ചേർന്ന അങ്കമാലി എംഎൽഎ റോജി. എം.ജോണിന് സ്വീകരണം നൽകുന്നു.

നവംബർ 18 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്  നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലുള്ള ടേസ്റ്റ് കിംഗ് ചൈനീസ് റെസ്റ്റാറണ്ടിൽ   വച്ചാണ്‌ സ്വീകരണ  സമ്മേളനം ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്  ചാപ്റ്റർ പ്രസിഡണ്ട് സന്തോഷ് എബ്രഹാം, ജനറൽ സെക്രട്ടറി ശാലു പുന്നൂസ്, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ അറിയിച്ചു.

കോൺഗ്രസിൻറെ യുവ എംഎൽഎയും ജനകീയ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്ന അങ്കമാലിയുടെ രോമാഞ്ചവും കോൺഗ്രസ് യൂവനിര   നേതാക്കളിൽ ശ്രദ്ധേയനുമായ റോജി. എം.ജോൺ എംഎൽഎയെ കാണുന്നതിനും പരിചയപ്പെടുന്നതിനും ഉള്ള അവസരം എല്ലാ കോൺഗ്രസ് അനുഭാവികളും  ഉപയോഗിക്കണമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Top