![](https://dailyindianherald.com/wp-content/uploads/2016/01/SEX-BLACKMAIL-d.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ഐ എ എസ് പ്രമുഖരെ ഒളി ക്യാമറയില്‍ കുടുക്കിയ സുന്ദരിയെ തേടി കേരള പോലീസ്. ഐ എ എസ് ഉദ്യോഗസ്ഥരില്‍ നിന്ന് കോടികള്‍ തട്ടിയ കോട്ടയം സ്വദേശിനി എയ്ഞ്ചലിനെ കുറിച്ചുള്ള യാതൊരു വിവരവും പോലീസിന്റെ പക്കലില്ല. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ബ്ലാക്മെയിലിങ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദം സൃഷ്ടിച്ച് മാധ്യമ ശ്രദ്ധ നേടിയത്.
തലസ്ഥാനത്തെ പ്രമുഖരെ മുള് മുനയില്‍ നിര്‍ത്തിയ ബ്ലാക്മെയിലിങ് കേരള പോലീസിന്റെ മാനം കെടുത്തുന്ന രീതിയിലേക്ക് മാറിയതോടെയാണ് എയ്ഞ്ചലിനെ കുറിച്ച് പോലീസ് അന്വേഷിച്ചത്. 24 വയസ് മാത്രമുള്ള കോട്ടയം സ്വദേശിനിയാണ് ഈ യുവതിയെന്നും കോടികള്‍ നേടിയ ശേഷം വിദേശത്തേക്ക് കടന്നുവെന്നുമാണ് പോലീസിന് ലഭിച്ച ഏക വിവരം. ബ്ലാക് മെയിലിങ്ങിലൂടെ നേടിയ കോടികള്‍ ആരൊക്കെ വീതിച്ചെടുത്തുവെന്നുപോലും പോലീസിന് സൂചന ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടതോടെ എയ്ഞ്ചലിനെ തേടി പോലീസ് നെട്ടോട്ടം ആരംഭിച്ചു. യുവതിയുടെ സിസി ടിവി ദൃശ്യങ്ങളും രേഖാ ചിത്രവും പോലീസ് ശേഖരിച്ചുകഴിഞ്ഞു. കേരളത്തിന് പുറത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവതി കഴിഞ്ഞ മാസാദ്യം വിദേശത്തേക്ക് കടന്നതായാണ് ഒടുവില്‍ പോലീസിന് ലഭിച്ച വിവരം.
രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരില്‍ നിന്ന് 10 കോടിയിലധികം ഭീഷണിപ്പെടുത്തി വാങ്ങിയതായാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യുവതിക്ക് പിന്ന് വന്‍സംഘമുണ്ടെന്നും പോലീസ് കരുതുന്നു. ഉന്നതരായ രാഷ്ട്രീയക്കാരുടെ പിന്തുണയും ഈ സംഘത്തിനുണ്ടാകുമെന്നാണ് പോലീസ് നിഗമനം. തലസ്ഥാന നഗരിയിലെ ഭരണ സിരാകേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരെ വിറപ്പിച്ച യുവതി കേരളപോലീസിനും മാനക്കേടുണ്ടാക്കിയിരിക്കുകയാണ്. സംഭവം വിവാദമായതോടെ എയ്ഞ്ചല്‍ ആരെന്നറിയാണ് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരും നെട്ടോട്ടത്തിലാണ്.
അതേ സമയം എയ്ഞ്ചലിന്റെ ചിത്രങ്ങള്‍ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 24 വയസ് മാത്രം പ്രായമുള്ള യുവതി കേരളത്തിലെ പ്രമുഖരെ മുള്‍മുനയില്‍ നിര്‍ത്തി കോടികള്‍ തട്ടിയത് പോലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.