കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. അന്ത്യം മധ്യപ്രദേശിലെ ഭട്‌നഗറില്‍ വച്ചായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണു ജനനം. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് ദവേ. കഴിഞ്ഞ വര്‍ഷമാണ് മന്ത്രിയായി അധികാരത്തിലേറിയത്. ദവേയുടെ ദവേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപ്രതീക്ഷിത വിയോഗമാണെന്നു പറഞ്ഞ പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും വ്യക്തമാക്കി.പരിസ്ഥിതി സംരക്ഷണം സമിതികളില്‍ സജീവ സാന്നിധ്യമായിരുന്ന ദവെ2016 ജൂലൈ 5 നാണ് പ്രകാശ് ജാവദേക്കര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് പരിസ്ഥിതി മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ദവെ നര്‍മ്മദാ നദി സംരക്ഷണ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top