യുവസംഗീത സംവിധായകന്‍ അനിരുദ്ധും ഒരു യുവതിയും കൂടിയുള്ള രഹസ്യ വീഡിയോ ആണ് ഇപ്പോള്‍ കോളിവുഡില്‍ നിറയുന്ന ചൂടുള്ള വാര്‍ത്ത. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്തനായ അനിരുദ്ധും ഒരു യുവതിയും ചേര്‍ന്ന രഹസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരസ്യമായതാണ് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇരുവരുടേയും വീഡിയോ ലക്ഷക്കണക്കിന് ആളുകളുടെ മോബൈല്‍ ഫോണുകളില്‍ ഇടം കണ്ടെത്തിയതോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് അനിരുദ്ധ്. ആ വീഡിയോയിലുള്ളത് ഞാനല്ല: അനിരുദ്ധ് പറഞ്ഞു.
‘ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ എന്റേതല്ല എന്റെ രൂപ സാദൃശ്യമുള്ള മറ്റാരുടേതോ ആണ്. സാധാരണയായി ഞാന്‍ താടി വളര്‍ത്താറുണ്ട്. മാത്രമല്ല എന്റെ ഇടം കൈയില്‍ പച്ച കുത്തിയിട്ടുമുണ്ട്. ഇതു രണ്ടും വീഡിയോയിലുള്ള വ്യക്തിയുടെ ശരീരത്തിലില്ല. പിന്നെ എങ്ങനെയാണ് അത് ഞാനാകുക?’അനിരുദ്ധ് പ്രതികരിച്ചു. ഇതിനുമുന്‍പും ഇതുപോലുള്ള വാര്‍ത്തകളില്‍ അനിരുദ്ധ് ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടി ആന്‍ഡ്രിയയുമായി നടത്തിയ ചുംബന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്നും അത് നിഷേധിച്ചുകൊണ്ട് അനിരുദ്ധ് രംഗത്തെത്തിയിരുന്നു.