രാജീവ് രവി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യുന്നത് ഇരുപത്തിയേഴുകാരിയായ അഞ്ജലി അനീഷാണ്. ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ നടിയാണ് അഞ്ജലി. ബെന്‍ എന്ന ചിത്രത്തില്‍ മാസ്റ്റര്‍ ഗൗരവിന്റെ അമ്മയായി വേഷമിട്ടതിനാണ് ജൂറി അഞ്ജലിയെ പരിഗണിച്ചത്.
ഈ ചെറിയ പ്രായത്തില്‍ തന്നെ നിരവധി അമ്മ വേഷങ്ങളില്‍ അഞ്ജലി അഭിനയിച്ചു കഴിഞ്ഞു. കമ്മട്ടിപ്പാടത്തില്‍ ദുല്‍ക്കറിന്റെ കുട്ടിക്കാലത്തെയും യവ്വനത്തിലേയും അമ്മ വേഷം ചെയ്യുന്നത് അഞ്ജലി തന്നെയാണ്. ബിഗ്ബഡ്ജറ്റ് ചിത്രമായ പുലി മുരുകനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അമ്മ വേഷവും ഈ ഇരുപത്തിയേഴുകാരി തന്നെ ചെയ്യുന്നു. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അഞ്ജലി ഇതുവരെ 42 ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു.