സ്‌പോട്‌സ് ഡെസ്‌ക്
കോട്ടയം: കായിക രംഗത്തെ വിവാദത്തിന് പിന്നിൽ പെൺപോര് സ്‌പോർട്‌സ് കൗൺസിലിനെ വർഷങ്ങളായി നിയന്ത്രിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുളള ഒരു ലോബിയാണ് അഞ്ജു ബോബി ജോർജിനെ ലക്ഷ്യമിട്ടുളള നീക്കങ്ങൾക്ക് പിന്നിൽ.അഞ്ജുവും ലോബിയെ നിയന്ത്രിക്കുന്ന വനിതയും ഒരേ കാലയളവിൽ കളികളത്തിൽ ഉണ്ടായിരുന്നവരായിരുന്നു. ഇതിൽ നിന്ന് തുടങ്ങിയ ഈഗോയാണ് ഇവിടം വരെ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും തുടർന്നും ഈ ലോബിയുടെ കൈകളിലായിരുന്നു കൗൺസിലിന്റെ റിമോട്ട് കൺട്രോൾ. 2006ലെ യു.ഡി.എഫ് ഭരണകാലത്തെ സ്‌പോർട്‌സ് ഉന്നതർ ഈ ലോബിയുമായി അടുപ്പത്തിലായിരുന്നു. ഈ ലോബിയിൽപ്പെട്ട ആളെ കൗൺസിലിന്റെ തലപ്പത്ത് അവരോധിക്കുകയും ചെയതു.
2006 ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇതേ ആൾ കൗൺസിൽ തലപ്പത്ത് വരാൻ കരുനീക്കം നടത്തിയെങ്കിലും അത് നടന്നില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ കായികമന്ത്രിയായതോടെ ഇവർ പത്തിമടക്കി. കായിക മന്ത്രിയെ ലക്ഷ്യമിട്ടുളള വിവാദങ്ങൾക്ക് പിന്നീട് ചുക്കാൻ പിടിച്ചതും ഇതേ കേന്ദ്രങ്ങളാണെന്ന് ആക്ഷേപം ഉയർന്നിരുന്നതാണ്. സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷപദത്തിലേക്ക് പല കേന്ദ്രങ്ങളിൽ നിന്നും ഈ വനിതയുടെ പേര് ശുപാർശ ചെയ്യപ്പെട്ടുവെങ്കിലും തിരുവഞ്ചൂർ അത് ചെവിക്കൊണ്ടില്ല. നേരത്തെ ഇവർ കൗൺസിൽ അധ്യക്ഷപദത്തിലിരിക്കെ നടന്ന പല നടപടികളും തിരുവഞ്ചൂരിന്റെ ശ്രദ്ധയിൽ വന്നിരുന്നു.ഇതോടെയാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയായ ആൾ വേണം അദ്ധ്യക്ഷപദത്തിലെന്ന് തീരുമാനിച്ചത്. ഈ അന്വേഷണമാണ് അഞ്ജു ബോബി ജോർജിൽ കൊണ്ടെത്തിച്ചത്.
തിരുവനന്തപുരത്ത് റെയിൽവേയുമായി ബന്ധപ്പെട്ട് ഉയർന്ന ജോലി കൈകാര്യം ചെയ്യുന്നതിനാൽ പല സമാജികരുമായും ദീർഘകാലത്തെ ബന്ധവും പരിചയവും ഈ വനിതയ്ക്കുണ്ട് റിസർവേഷന്റെ ഇടപാടുകൾ സമർഥമായി നിർവഹിക്കുന്നതിനാൽ മലബാറിലെ നേതാക്കളുമായി വളരെ അടുത്ത ബന്ധമാണുളളത്. ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ കായിക രംഗത്തെ തന്റെ എതിരാളിയായിരുന്ന അഞ്ജുവിനെ വെട്ടിവീഴ്ത്താൻ ഇവർ തക്കം പാത്തിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം പാർട്ടി മാധ്യമത്തിലൂടെ തന്നെ ഇവർ കൗൺസിലിൽ ഇതെക്കുറിച്ചുളള പരസ്യമായ അഭിപ്രായപ്രകടനവും നടത്തിയിരുന്നു. ഇവർ കൗൺസിൽ തലപ്പത്തിരിക്കെ നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും കഴിഞ്ഞ ഇടതുസർക്കാർ അക്കാര്യത്തിൽ ശുഷ്‌കാന്തികാട്ടിയില്ല. ഇവരുടെ മൂന്നു ബന്ധുക്കൾക്ക് മധ്യകേരളത്തിലുളള സ്വതന്ത്ര നേതാവ് വഴി ഒരുസർക്കാർ സ്ഥാപനത്തിൽ വഴിവിട്ട നിയമനം നേടിയെടുക്കുകയും ചെയ്തിരുന്നു.അഞ്ജു ബോബി ജോർജിനെതിരെ രംഗത്തു വരാൻ ഈ നേതാവിനെ പ്രേരിപ്പതും ഉലയാത്ത ഈ ബന്ധമാണെന്ന് പറയപ്പെടുന്നു.