സ്വന്തം ലേഖകൻ
കൊച്ചി: കലാഭവൻ മണിയോടൊപ്പം പാടിയിലുണ്ടായിരുന്ന നടിയെച്ചൊല്ലിയുണ്ടാ വിവാദങ്ങൾ അനനന്തമായി തുടരുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി നടി അഞ്ജു അരവിന്ദ്. കലാഭവൻ മണിയുടെ മരണസമയത്ത് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. മരിക്കുന്നതിന്റെ തലേദിവസം മണിയുടെ വിശ്രമകേന്ദ്രമായ പാഡിയിൽ ഒരു നടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നായിരുന്നു അതിലൊന്ന്. അഞ്ജു അരവിന്ദാണ് നടിക്കൊപ്പം ഉണ്ടായിരുന്നതെന്നു വാർത്തകളുമുണ്ടായിരുന്നു. കലാഭവൻ മണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന അഞ്ജു ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ്.
കലാഭവൻ മണിയെ കാണാൻ പലരും പോയിരിക്കാമെന്നും അന്ന് അവിടെയുണ്ടായിരുന്നത് താനല്ലെന്നുമാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. മണിച്ചേട്ടനുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം അവസാനമായി ചെയ്ത സ്‌റ്റേജ് ഷോയിലും ഞാൻ പങ്കെടുത്തിരുന്നു. കൊച്ചിയിൽ സ്വന്തമായി ഒരു ഫൽറ്റ് വാങ്ങിയപ്പോൾ എന്നെ സഹായിച്ചത് അദ്ദേഹമാണ്. സിനിമയിൽ അവസരം കുറഞ്ഞതോടെ ഫൽറ്റിന്റെ ലോൺ അടയ്ക്കാൻ ബുദ്ധിമുട്ട് വന്നു. ആ സമയത്ത് ഓസ്‌ട്രേലിയയിലെ ഒരു പരിപാടിയിൽ എന്റെ സങ്കടങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് വന്ന ഷോകളിൽ എനിക്ക് അവസരം നല്കി. ഇക്കാര്യത്തിൽ മറയ്ക്കാനൊന്നുമില്ല.
ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളമെന്ന് പരിഹസിക്കാനും താരം മറന്നില്ല. ഞങ്ങൾ ഒന്നിച്ചാണ് അക്ഷരമെന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളിൽ എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത്. മണിച്ചേട്ടന് അസുഖമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും അഞ്ജു പറയുന്നു.