അങ്കിത്‌ ഭാട്ടിയയെ അറിയുമോ..? ഇന്ത്യയിലെ ശരകോടീശ്വരന്‍മാരില്‍ യുവാവ്‌

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും ധനികനായ യുവാവ് ആരെന്നറിയാമോ? ഹുറൂണ്‍ റിപ്പോര്‍ട്ട് പ്രകാരം ഒല കാബ്സ് ഉടമകളായ അങ്കിത് ഭട്ടിയാണ് ഇത്. ഒല ക്യാബ്സില്‍ അങ്കിതിന്റെ പാര്‍ട്ണര്‍ 29 വയസുകാരന്‍ ഭാവിഷ് അഗര്‍വാളാണ് രണ്ടാമത്. ഇരുവര്‍ക്കും 2385 കോടി രൂപയുടെ സമ്പത്താണുള്ളത്.
40 വയസിനു താഴെയുള്ളവരെയാണ് യങ്ക് റിച്ചസ്റ്റ് ഇന്ത്യന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാല്‍കൃഷ്ണ ടയേഴ്സ് ഉടമ രാജീവ് പോഡാര്‍ മൂന്നാമതുണ്ട്. 30 വയസാണ് അദ്ദേഹത്തിന്. സ്നാപ്ഡീല്‍ ഉടമ കുനാല്‍ ഭാല്‍(32 വയസ്) 2314 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതുണ്ട്. ഫ്ലിപ്കാര്‍ട്ട് ഉടമകളായ ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. 9010 കോടി രൂപയാണ് ഇരുവരുടേയും ആസ്തി.
പ്രേഷ്യസ് ഷിപ്പിങ്സ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍, പേടിഎം, ഇന്‍മൊബി, മൈക്രോമാക്സ്, അവാന്ത തുടങ്ങിയ കമ്പനികളുടെ ഉടമകളും പട്ടികയിലുണ്ട്.
296 പേരുടെ പട്ടികയാണ് ഹുറൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ കേരളത്തില്‍നിന്നു 16 പേരുണ്ട്. കിറ്റക്സ് ഉടമ സാബു എം. ജേക്കബ്, പാരഗണ്‍ ഉടമ തോമസ് മാണി, തോമസ് ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പട്ടികയിലെ പുതുമുഖങ്ങളാണ്.
മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമത്. 160951 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്.

Top