മുംബൈക്കാരി അങ്കിത ഖരത്ത് മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 18 സുന്ദരികളെ പിന്തള്ളിയാണ് അങ്കിത നേട്ടം സ്വന്തമാക്കിയത്
രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 18 സുന്ദരികള്‍. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അണിയിച്ചൊരുക്കിയ ആറാമത് മിസ് ക്വീന്‍ ഓഫ് ഇന്ത്യയുടെ ഓരോ റൗണ്ടിലും സുന്ദരിമാരുടെ നടപ്പും, നോട്ടവും , ചിരിയും, എന്തിനേറേ മുടിയഴക് വരെ അളവുകോലായി. ഡിൈസനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നീ വിഭാഗങ്ങളിലായി നടന്ന മല്‍സരത്തിനൊടുവിലാണ് മുംബൈക്കാരി അങ്കിത ഖരത്ത് കിരീടമണിഞ്ഞത്.
മണപ്പുറം ഫിനാന്‍സ് നല്‍കിയ ഒന്നരലക്ഷം രൂപയായിരുന്നു സമ്മാനതുക. ഫസ്റ്റ് റണ്ണറപ്പായ റഷ്മിത ഗൗഡയ്ക്ക് അറുപതിനായിരം രൂപയും, സെക്കന്‍ഡ് റണ്ണറപ്പായ െഎശ്വര്യ ദിനേശിന് 40,000 രൂപയും സമ്മാനം ലഭിച്ചു. പെഗാസസ് ആയിരുന്നു ഇവന്റ് കൊ ഓര്‍ഡിനേറ്റേഴ്‌സ്. വിജയികള്‍ക്ക് രാജ്യാന്തര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയില്‍ പങ്കെടുക്കാനുള്ള അവസരം
ലഭിക്കും.