കൊച്ചി: എംഎസ്എസി വിദ്യാര്‍ത്ഥിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുവ വൈദീകനെ കുറിച്ച് ക്രൈബ്രാഞ്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ആന്‍ലിയയുടെ വീടുമായി നല്ല അടുപ്പത്തിലായിരുന്ന യുവ വൈദീകന്‍ ഫാദര്‍ വിപിന്‍ മാളിയേക്കലിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തുടക്കത്തിലേ കേസ് അട്ടിമറിയക്കുന്നതിന് വേണ്ടിയുള്ള ചരട് വലികള്‍ നടത്തിയത്. ആന്‍ലിയയുടെ വിവാഹവും കുഞ്ഞിന്റെ മാമോദീസും ഇതേ വൈദീകന്‍ തന്നെയാണ് നടത്തിയത്. അത്രയും അടുപ്പമുണ്ടായിരുന്ന വൈദീകന്‍ ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലാണ് പ്രചരണം നടത്തിയത്.
ഇതിനിടയില്‍ ആന്‍ലിയുയമായി ഈ വൈദീകന്‍ ഉടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കും.. ഈ വൈദീകനെ വീട്ടില്‍ കയറ്റരുതെന്ന് ഒരു തവണ ആന്‍ലിയ പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. വിവാഹത്തിനു ശേഷവും ആന്‍ലിയയുമായും വീട്ടുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന വൈദികന്‍ ആന്‍ലിയയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് സൂചന. അതിനു ശേഷമാണ് വീട്ടില്‍ കയറ്റരുതെന്ന് ആന്‍ലിയ പറഞ്ഞത്. യുവതിയുടെ മരണത്തിനുശേഷവും വൈദീകന്റെ നടപടികളും ദുരൂഹത ഉയര്‍ത്തുന്നതാണ്. പോലീസിന് നല്‍കിയ മൊഴിയികളില്‍ ഭര്‍തൃവീട്ടുകാരെ ബോധപൂര്‍വ്വം രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് ഈ വൈദികനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുനയ നീക്കങ്ങളുമായി ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ആന്‍ലിയയുടെ വീട്ടുകാരെ സമീപിച്ചതും സംശയത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. ഈ വൈദീകന്‍ ഇരുന്ന ഇടവകളില്‍ ഉണ്ടായ പ്രശ്‌നങ്ങളും വൈദീകന്റെ സ്വാഭാവ ദൂഷ്യത്തിന് ഉദാഹരണമാണ്.
കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൃശ്ശൂര്‍ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടില്‍ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു. എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു.