വീട്ടിലെത്തിയ വൈദികനെ ആന്‍ലിയ ആട്ടിപുറത്താക്കി ; ആന്‍ലിയയുടെ മരണം ആത്മഹത്യയാക്കാന്‍ ഓടിനടന്ന ഫാ വിപിന്‍ മാളിയേക്കല്‍ നിസാരകാരനല്ല !

കൊച്ചി: ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിന്റെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയതോടെ കേസ് അട്ടിമറിയ്ക്കാന്‍ വൈദികന്‍ ശ്രമം നടത്തിയെന്ന സൂചനകള്‍ പുറത്ത്. അന്വേഷണ സംഘത്തിന് ലഭിച്ചു. ആദ്യം കേസന്വേഷിച്ച ഗുരുവായുര്‍ എസ് പി ശിവദാസിന് വൈദികന്‍ നല്‍കിയ മൊഴി ആന്‍ലിയയെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു.

സംഭവം വിവാദമായതോടെ ലോക്കല്‍ പോലീസ് ഫാദര്‍ ബിബിന്‍ മാളിയേക്കലിന്റെ മൊഴി തന്നെ പൂര്‍ണ്ണമായി മുക്കി. ആന്‍ലിയയുടെ വീട്ടുകാരുമായി സൗഹൃദത്തിലായിരുന്ന വൈദികനെ ഒരു ദിവസം വീട്ടില്‍ നിന്ന് ആന്‍ലിയ ഇറക്കിവിട്ടിരുന്നു. ഇതിനുശേഷണാണ് ഈ വൈദികന്‍ ഭര്‍തൃവീട്ടുകാരുമായി അടുപ്പത്തിലാകുന്നത്. ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിച്ചിരുന്ന ആന്‍ലിയയെ കുടുതല്‍ കുരുക്കിലാക്കാനും ഈ വൈദികന്‍ ശ്രമിച്ചിരുന്നെത്രേ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാപിതാക്കള്‍ വിദേശത്തായിരുന്ന സമയത്താണ്് വീട്ടിലെത്തിയെ വൈദികനെ ആന്‍ലിയ ആട്ടിപുറത്താക്കിയത്. പിന്നീട് ഇയാളെ വീട്ടില്‍ കയറ്റരുതെന്നും ആണുങ്ങള്‍ മുഴുവന്‍ ഇത്രയും വൃത്തികെട്ടവരാണോ എന്ന മെസേജും വിദേശത്തുള്ള പിതാവിന് അയച്ചിരുന്നു. വീട്ടില്‍ ഒറ്റക്കായിരുന്ന ആന്‍ലിയയോട് വൈദീകന്‍ മോശമായി പെരുമാറിയതിന്റെ പ്രതികരമായിരുന്നു. ഈ വൈദീകന്‍ നേരത്തെ ഇരുന്ന ഇടവകകളിലും വൈദികനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതായും ആരോപണമുണ്ട്.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന തരത്തിലേയ്ക്ക് ലോക്കല്‍ പോലീസ് നീങ്ങിയത് ഈ വൈദീകന്റെ മൊഴിയുടെ ചുവട് പിടിച്ചായിരുന്നു. ആന്‍ലിയക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു വൈദീകന്റെ നിലപാട്. എന്നാല്‍ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈബ്രാഞ്ചിനോട് ഇതിന് നേര്‍ വിപരീതമാണ് വൈദീകന്‍ മൊഴിന്‍ നല്‍കിയത്. ശവസംസ്‌ക്കാര ദിവസം വീട്ടിലെത്തിയ വൈദീകന്‍വ കേസുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കുകയും ചെയ്തിരുന്നു.

വൈദീകനെതിരെ ആന്‍ലിയയുടെ മാതാപിതാക്കള്‍ ശക്തമായി പ്രതികരിച്ചതും വൈദികനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നു പറഞ്ഞും വൈദികന് കുരുക്ക് മുറുകാന്‍ കാരകാരണമായിരുന്നു. ആദ്യ ഘട്ടത്തില്‍ വൈദികന്റെ പങ്ക് വെളിച്ച്ത് കൊണ്ട് വരാന്‍ മാതാപിതാക്കളെ സഹായിച്ച മാധ്യമ പ്രവര്‍ത്തകനെ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്താനും വൈദികന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച് പരാതി പള്ളുരുത്തി പള്ളുരുത്തി പോലീസ് അന്വേഷിക്കുകയാണ്‌കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത ആന്‍ലിയയുടെ ഭര്‍ത്താവ് ഇപ്പോഴും റിമാന്റിലാണ്. കഴിഞ്ഞ ദിവസംസമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു .

 

Top