നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹ ജീവിതത്തിലേയ്ക്ക്. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച്ച നടന്നു. സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം. അതിനു ശേഷം കണിച്ചുകുളങ്ങരയില്‍ സിനിമാരാഷ്ട്രീയസാമൂഹ്യരംഗത്തെ ആളുകള്‍ക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ളാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടര്‍ന്ന് അന്‍പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രന്‍ പങ്കെടുത്തിരുന്നു. സിനിമയേക്കാള്‍ ഉപരി കൃഷിയെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന അനൂപിന്റെ ചേര്‍ത്തലയിലെ സന്നിധാനം വീട്ടില്‍ ഫാമും നെല്ലും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.