മെക്‌സിക്കന്‍ അപാരതകളില്‍ അഭിരമിക്കുന്ന കുട്ടിസഖാക്കള്‍ വായിച്ചറിയാന്‍; തിയേറ്ററുകളില്‍ നിന്ന് തെരുവിലേക്ക് എഴുന്നെള്ളി തിമിര്‍ക്കുകയല്ല വേണ്ടത്

ഷ്യന്‍ വിപ്ലവത്തിന്റെ സുവര്‍ണ്ണ ബാലന്‍ എന്ന് സാക്ഷാല്‍ ലെനിന്‍ വിശേഷിപ്പിച്ചത് ബുഖാറിനെ ആണ്. എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയും ആയിരുന്ന നിക്കോളാസ് ബുക്കാറിന്‍. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ എല്ലാം നിശബ്ദമാക്കിയ സ്റ്റാലിന്‍ പക്ഷേ ചരിത്രത്തെയും അക്ഷരങ്ങളെയും വല്ലാതെ ഭയപ്പെട്ടു. ഒരു ഏകാധിപത്യ ഭരണകൂടത്തിന്റെ അധികാര ധിക്കാരങ്ങളുടെ തിറയാട്ടില്‍ ബുക്കാറിന്‍ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിനു വിധിക്കപ്പെടുകയും അയാളുടെ പുസ്തകങ്ങള്‍ കണ്ടുകെട്ടി ചുട്ടെരിക്കാന്‍ സ്റ്റാലിന്റെ നേതൃത്തത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.

”എന്റെ കയ്യില്‍ നീയും ചെറിയ കുഞ്ഞും ഒത്തുള്ള ഒരു ചെറിയ ഫോട്ടോ ഉണ്ട്. എനിക്ക് വേണ്ടി ‘യുര്‍ക്ക’ യെ മുത്തമിടുക. അവനു വായിക്കാന്‍ അറിയില്ല എന്നത് നല്ലത് തന്നെ. ഞാനെന്റെ മകളെ കുറിച്ച് വല്ലാതെ ആശങ്കാകുലനാവുന്നു. നമ്മുടെ മകനെ കുറിച്ച് ഒന്നോ രണ്ടോ വാക്കുകള്‍ എഴുതുക. അവന്‍ വളര്‍ന്നിരിക്കും.അവനെന്നെ അറിയില്ല. എനിക്ക് വേണ്ടി അവനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുക”

വിചാരണ ആരംഭിക്കുന്നതിനു മുന്‍പ് ബുഖാറിന്‍ എഴുതിയ കത്ത് തന്റെ പ്രിയതമ അന്നാ മിലൈ ലോവ്‌ന ലാറിനക്ക് ലഭിക്കുന്നത് അന്‍പത്തിനാല് വര്‍ഷത്തിനു ശേഷമാണ് അപ്പോഴേക്കും അവര്‍ വൃദ്ധയായി മാരക രോഗം ബാധിച്ചു മരണക്കിടക്കയില്‍ ആയിരുന്നു. ബുഖാറിന്റെ ഭാര്യ ആയതിന്റെ പേരില്‍ ഭരണ കൂടത്തിന്റെ നോട്ടപ്പുള്ളിയായ മക്കളെ പോറ്റാന്‍ ഏറെ പാട് പെട്ടു അന്ന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുഖാറിന്റെ വിചാരണ തുടങ്ങുന്നതിന് ഒമ്പത് മാസം മുമ്പ് അന്നയും അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലുകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും കഴിയേണ്ടിവന്ന അവര്‍ പിന്നീട് സൈബീരിയയിലേക്ക് നാട് കടത്തപ്പെട്ടും. നീണ്ട ഇരുപതു വര്‍ഷങ്ങളാണ് അവര്‍ സഹിച്ചത്. ഒരു വയസ്സുണ്ടായിരുന്ന മകന്‍ യൂറി ഈ കാലമത്രയും മറ്റൊരു കുടുംബപ്പേരില്‍ പല വീടുകളിലും അനാഥാലയങ്ങളിലുമായി കഴിച്ചു കൂട്ടി. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ അമ്മയും മകനും നേരില്‍ കണ്ടു മുട്ടുന്നത്.sfi-a

ചരിത്രത്തെ ഭയന്ന സ്റ്റാലിന്‍ രാജ്യത്തെ പള്ളിയും ഗോപുരങ്ങളും ഒന്നവശേഷിക്കാതെ പൊളിച്ചുമാറ്റി. അവിടെ തന്റെ പുര്‍ണ്ണകായ പ്രതിമകള്‍ സ്ഥാപിച്ചു. ആ പ്രതിമകള്‍ക്ക് ലെനിന്റെ പ്രതിമകളെക്കാള്‍ വലിപ്പമുണ്ടാവണമെന്ന് അയാള്‍ നിഷ്‌കര്‍ഷിച്ചു.

നിങ്ങള്‍ ഓര്‍ക്കണം,
ആ സ്റ്റാലിന്‍, ലോകം കണ്ട കരുത്തനായ ഭരണാധികാരി ഇന്ന് ചരിത്രത്തില്‍ നിരന്തരം വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സോഷ്യന്‍ ഫാസിസ്റ്റാണ്.
അയാള്‍ ചുട്ടെരിക്കാന്‍ കൊടുത്തുവിട്ട പുസ്തകങ്ങള്‍ ബുക്കാറിന്റെ മരണശേഷം ചരിത്രത്തിന്റെ ഗന്ധവും പേറി എങ്ങനെയൊക്കെയോ മടങ്ങിവരുകയും പിന്നീട് ലോകം മുഴുവന്‍ വായിക്കപ്പെടുകയും ചെയ്തു.
അതെ ബുക്കാറിന്‍ മരണത്തിലൂടെ മടങ്ങിവന്നു ഒരു ചുവന്ന നക്ഷത്രമായി.

എന്നാല്‍ സ്റ്റാലിനോ??

വികാരത്തിനു തീ പിടിപ്പിക്കുന്ന വാക്കുകളാല്‍ രക്തം കൊണ്ട് ചിന്തിക്കാന്‍ ആഹ്യാനം ചെയ്ത ഹിറ്റ്ലര്‍ മാനവികതയ്ക്കും മനുഷ്യത്വത്തിനും കേവല യുക്തിക്കും മേലെ തന്റെ ‘ലോകം’ നിര്‍മ്മിക്കാനാവുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നിരിക്കണം.
എന്നാള്‍ കേള്‍ക്കൂ, നീല കണ്ണുകളും ഉയര്‍ന്ന നാസിക്കളും ഉള്ള താന്‍ ലോകം നയിക്കാന്‍ വിധിച്ചവനാണെന്ന് വിശ്വസിച്ച ആ മനുഷ്യനെ ചരിത്രം പിടികൂടി കൊലപാതകിയും കുറ്റവാളിയുമായി വിധിച്ചു.

പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഉടയതമ്പുരാനായി വാണ, ലോകം കണ്ട ഏകാതിപതികള്‍ക്ക് തുടച്ച് കളയാന്‍ കഴിയാത്ത ചരിത്രത്തെയാണ് ഒരു രാത്രി കൊണ്ട് തിരുത്തികളയാമെന്ന് ‘മെക്‌സിക്കന്‍ അപാരതകളിലൂടെ’ SFI കരുതുന്നതെങ്കില്‍ അത് നിങ്ങളുടെ ചരിത്രകുറിച്ചുള്ള ചരിത്ര ബോധത്തിന്റെ മാരകമായ പിഴവ്.stanlin

രാഷ്ട്രീയ ബോധമുള്ള ഒരു തലമുറ SFI യില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ‘മെക്‌സിക്കന്‍അപാരതകളുടെ’ ആണത്ത ബോധത്തിന്റെ തിടമ്പില്‍ തിയേറ്ററുകളില്‍ നിന്ന് തെരുവിലേക്ക് എഴുന്നെള്ളി തിമിര്‍ക്കുകയല്ല ഇപ്പോള്‍ വേണ്ടത്.

യൂണിവേഴ്സിറ്റി കോളേജ് മുതല്‍ ഹൈദ്രാബാദ് യൂണിവേഴ്സിറ്റി വരെ നീളുന്ന sfi വിരുദ്ധ സംവാദങ്ങളില്‍ സഹിഷ്ണതയോടെ പങ്കുകൊള്ളുക. ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന് കാലിടറാതെ സ്വയം തിരുത്താനും നവീകരിക്കപ്പെടാനും മനസ് പാകപ്പെടുത്തുക. വല്ലപ്പോഴുമെങ്കിലും നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളെ ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെ മനസോടെ നോക്കിക്കാണാന്‍ ശീലിക്കുക.

അനൂപ് മോഹന്‍
(കെ.എസ്.യു നേതാവാണ് ലേഖകന്‍

Top