സ്‌പെഷ്യൽ റിപ്പോർട്ട്
ലണ്ടൻ: പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പുരുഷനെ കണ്ടെത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തെറ്റായ തെരഞ്ഞെടുപ്പു നടത്തി ജീവിതം തകർന്നു പോയ നിരവധി പേർ നമ്മുക്കു ചുറ്റും ഉണ്ട് എന്നതു തന്നെയാണ് ഇതിനു കാരണം. പങ്കാളിയെ ?െ?തര?െ?ഞ്ഞടുക്കും മുമ്പ് ഒരു സ്ത്രീ ഏറ്റവും കൂടുതൽ മുൻഗണ കൊടുക്കേണ്ടത് ഏതു കാര്യത്തിനാണ്. ഈ ചോദ്യം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഷെറിൽ സാൻസ്ബർഗിനോട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക ചോദിച്ചത്. ലോകത്തിലെ തന്നെ ശക്തയായ സ്ത്രീകളിൽ മുമ്പിലാണു ഷെറിലിന്റെ സ്ഥാനം.
ആ ചോദ്യത്തിന് ഉത്തരം നൽകാൻ ഷെറിലിനു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ഒരു ഈക്വൽ റിിേഷൻഷിപ്പ് ആഗ്രഹിക്കുന്ന പുരുഷൻ. നിങ്ങളുടെ കരിയറിനെ പിന്തുണയ്ക്കുന്ന പുരുഷൻ അതായിരുന്നു ഷെറിലിന്റെ ഉത്തരം. സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യം ഉണ്ട് എന്നു വിശ്വസിക്കുന്ന പങ്കാളിക്കൊപ്പം മാത്രമേ സ്ത്രീയ്ക്ക് അവളുടെ ഉയരങ്ങൾ താണ്ടാനാകു എന്ന് ഇവർ പറയുന്നു. ഇങ്ങനെയുള്ള പുരുഷന്മാരെ കണ്ടെത്താനും ഷെറിലിന്റെ കയ്യിൽ മാർഗമുണ്ട്. നിങ്ങൾ റിലേഷൻഷിപ്പിൽ അല്ലങ്കിൽ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന ആ പയ്യനോട് ഒരു മടിയും വിചാരിക്കാതെ ചോദിക്കുക. നിങ്ങൾ തുല്യതയിൽ വിശ്വസിക്കുന്നുണ്ടോ എന്ന്.
അതിന് ഉത്തരം തരാൻ മടിച്ചാൽ ആശയക്കുഴപ്പം വന്നാൽ ഒരു സംശയവും വേണ്ട അയാളെ ജീവിത പങ്കാളിയാക്കരുത് എന്ന് ഷെറിൽ പറയുന്നു.