കൊച്ചി:സ്വന്തമായൊരു ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും കമന്റുകളും അടിച്ചു വിടുന്നതെന്ന് നടി അൻസിബ . ഇതിനോട് പ്രതികരിക്കാനോ ശ്രദ്ധ കൊടുക്കാനോ അന്‍സിബയ്ക്ക് സമയമില്ല. അത്തരം കമന്റുകളെ താന്‍ ഗൗനിക്കാറില്ലെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അന്‍സിബയുടെ ഹോട്ട് ഫോട്ടോസ് പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നാണ് അന്‍സിബ പറയുന്നത്. തനിക്ക് നല്ല പ്രോത്സാഹനം കുടുംബത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളിലും ഗോസിപ്പുകളിലും തളരില്ലെന്നാണ് താരം പറയുന്നത്.
സൂപ്പര്‍ഹിറ്റായ ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ വേഷത്തില്‍ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്‍സിബ. ദൃശ്യത്തിനുശേഷം കൈനിറയെ ചിത്രങ്ങള്‍ കിട്ടിയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയി. സോഷ്യല്‍മീഡിയയില്‍ പലപ്പോഴും ആക്രമണത്തിന് ഇരയായ നടി കൂടെയായിരുന്നു അവര്‍. വസ്ത്രധാരണത്തിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോള്‍ ഒരാള്‍ തന്നെക്കുറിച്ച് മോശമായ കമന്റിട്ടതും പിന്നീട് അയാളുടെ നമ്പര്‍ കണ്ടുപിടിച്ച് തിരികെ വിളിച്ചതും അന്‍സിബ തുറന്നുപറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍.
അന്നെനിക്ക് സംഭവിച്ചത് ഞാന്‍ ഒഫിഷ്യല്‍ ലൈവ് വീഡിയോയില്‍ വന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെ മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു. പക്ഷേ ഷൂട്ട് നടക്കുന്നതിനാല്‍ അത് മുഖത്ത് കാണിക്കാനും ആവുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും. എത്ര പേര്‍ ആ കമന്റ് കണ്ടു കാണും. നമ്മളവിടെ അപമാനിക്കപ്പെടുകയല്ലേ. ആര്‍ടിസ്റ്റ് എന്ന നിലയില്‍ കാണണ്ട. ഒരു മനുഷ്യജീവിയല്ലേ.
നല്ല കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവര്‍ ആ ഐഡി കണ്ടു പിടിച്ചു അയാളെ വിളിച്ചു. അത് ഒറിജിനല്‍ ആണെന്ന് വേരിഫൈ ചെയ്ത ശേഷം അയാളോട് ഈ കമന്റിനെ പറ്റി ചോദിച്ചു. അയാളത് നിഷേധിച്ചു. അയാളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമുള്ള ആര്‍ടിസ്റ്റ് ആണെന്ന് പറഞ്ഞു. എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത് ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്തിരുന്നുവെന്നും ചേച്ചിയ്ക്കെന്താണ് അതില്‍ അഭിപ്രായമെന്നും. അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വച്ചത്- അന്‍സിബ പറയുന്നു.