പോത്തിന്റെ വാല്‍ മുറിച്ച് അജ്ഞാതര്‍; കര്‍ഷകന്‍ പരാതി നല്‍കി; സംഭവം കോഴിക്കോട്

കോഴിക്കോട്: താമരശേരി ചമലില്‍ സാമൂഹ്യ വിരുദ്ധര്‍ വളര്‍ത്തു പോത്തിന്റെ വാല്‍ മുറിച്ചു മാറ്റിയതായി പരാതി. കര്‍ഷകനായ കണ്ണന്തറ ജോസഫിന്റെ വീട്ടിലെ പോത്തിന്റെ വാലാണ് മുറിച്ചു മാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച പോത്തിനെ വാങ്ങാന്‍ ചിലര്‍ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാല്‍ കച്ചവടം നടന്നിരുന്നില്ല.

അന്ന് രാത്രി തന്നെയാണ് വാല് മുറിച്ചത്. സംഭവത്തില്‍ പോത്തിനെ വാങ്ങാന്‍ എത്തിയവരെ സംശയിക്കുന്നതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ കര്‍ഷകന്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top