
കൊച്ചി :മംഗളത്തിന് തിരിച്ചടി !…തേന്‍ കെണിയില്‍ പ്രതികള്‍ അറസ്റ്റിലാവാം . മംഗളം ചാനലിന്റെ ഫോണ്‍ വിവാദ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. സിഇഒ അജിത് കുമാര്‍ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒന്പത് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. .ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. ഞായറാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാമെന്ന് സമ്മതിച്ച പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിച്ചെന്ന് ഡിജിപി പറഞ്ഞു. അതേസമയം, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ചാനലിലെ സിഇഒ ഉള്‍പ്പടെ ഒമ്പതു പേരാണ് കേസിലെ പ്രതികള്‍. ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാനലിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ജീവനക്കാരില്‍ നിന്ന് മൊഴി എടുത്തിട്ടുണ്ട്.സിഇഒ അജിത് കുമാര്‍ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒന്പത് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും