മോശയുടെ അത്ഭുത വടി, 18,000 കോടിയുടെ ഖുർആൻ, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശ്, ടിപ്പുവിന്‍റെ സിംഹാസനം.കണ്ടാൽ കണ്ണുമിഴിക്കും.ഇതൊക്കെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട മോൻസന്റെ വീട്ടിൽ റെയ്ഡിനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ !ടിപ്പു സുൽത്താന്‍റെ സിംഹാസനം മുതല്‍ യേശുവിനെ ഒറ്റുകൊടുത്ത 30 വെള്ളിക്കാശ് വരെ വില്‍പ്പനക്ക്…!
കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നില്ലേ?! സംഭവം സത്യമാണ്, പക്ഷേ സാധനങ്ങളെല്ലാം ‘മെയ്ഡ് ഇന്‍ കുന്നംകുളം’ ആണെന്ന് മാത്രം. പുരാവസ്തു വില്‍പ്പനക്കാരനെന്ന് സ്വയം അവകാശപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തി ഇന്ന് അറസ്റ്റിലായതോടെയാണ് ഇത്രയും വലിയ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് പുറം ലോകം അറിയുന്നത്. കൊച്ചി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വന്നിരുന്ന മോൻസൻ മാവുങ്കല്‍ എന്ന യൂട്യൂബറെയാണ് ഇന്ന് എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് ഇങ്ങനെ യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് ഉള്‍പ്പടെ പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്ന് ഇടപാടുകാരെ വിശ്വസിച്ചാണ് മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പുകള്‍. ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഇതിനായുള്ള വ്യാജ തെളിവുകളും ഇദ്ദേഹത്തിന്‍റെ കൈയ്യില്‍ റെഡിയാണ്. ഇതിനായി വ്യാജ ബാങ്ക് രേഖകള്‍ പുട്ടിന് പീര പോലെ ഇടപാടുകാരെ കാണിക്കുന്നതാണ് മോന്‍സണിന്‍റെ രീതി പരിയക്കാരെയും വെറുതെ വിടില്ല… വിദേശത്തു നിന്ന് രണ്ട് ലക്ഷം കോടിയിലധികം രൂപ പുരാവസ്തു വില്‍പനകളിലൂടെ തന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് മോന്‍സന്‍ തന്‍റെ പരിചയക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാറ്. എന്നാല്‍ ഇത്രയും വലിയ തുകയായതുകൊണ്ട് പിന്‍വലിക്കാന്‍ ചില നിയമക്കുരുക്കുകള്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ താല്‍ക്കാലികമായി അത് പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പരിചയക്കാരെ വിശ്വസിപ്പിക്കും. പണം ഉടന്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നും അപ്പോള്‍ തിരികെ തരാമെന്നും പറഞ്ഞ് ഇങ്ങനെ പരിചയക്കാരില്‍ നിന്ന് മാത്രം മോന്‍സന്‍ തട്ടിയത് നാല് കോടിക്കും മുകളിലാണ് .