സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമിയിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അനു ഇമ്മാനുവൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ, മലയാളത്തിന്റെ അതിർത്തി കടന്നതോടെ അനു തന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. സ്വപ്ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം മൂലം സിനിമയിൽ നിന്നും പിൻതിരിയുകയായിരുന്നു. മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്സിജൻ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്.