അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതി: അമ്മയുടെ കണ്ണീരിനൊപ്പമാണ്’; കുഞ്ഞിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം-മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ പ്രസവിച്ച ഉടന്‍ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ​വനിത ശിശുക്ഷേമ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അമ്മക്ക് കുഞ്ഞിനെ നല്‍കുകയെന്നതാണ് അഭികാമ്യമെന്ന് മന്ത്രി അറിയിച്ചു. ‘വിഷയത്തില്‍ സര്‍ക്കാരിന് ഒരു അവ്യക്തതയും ഇല്ല. അമ്മയുടെ വേദന, മനസിലാവും. കോടതി വഴി തീര്‍പ്പാക്കേണ്ട വിഷയമാണ്. അതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും. അമ്മയുടെ കണ്ണീരിനൊപ്പമാണ് സര്‍ക്കാര്‍.’ വീണ ജോര്‍ജ്ജ് പറഞ്ഞു.


അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുക എന്നതാണ് അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കി.ഒരു കുടുംബത്തിനുള്ളില്‍ നടന്ന വിഷയമാണിത്. അമ്മയുടെ കണ്ണീരിനു നീതി ലഭിക്കണം. സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു. കോടതിയില്‍ അനുപമയ്‌ക്ക് അനുകൂലമായ നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. നീതി ഉറപ്പാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top