സിനിമാ ഡെസ്‌ക്
കൊച്ചി: മുടിയഴകിലൂടെ മലയാള – തെലുങ്ക് സിനിമകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രേമത്തിലെ മേരിയായ അനുപമ പരമേശ്വരനും പ്രണയത്തിൽ. പ്രേമം ചിത്രത്തിലൂടെ മലയാളത്തിൽ ഹിറ്റായി, തുടർന്നു തെലുങ്കിൽ എത്തിയ അനുപമ പരമേശ്വരനും ഇങ്ങനെ ഒരു ഗോസിപ്പ് കഥയിലെ നായികയായിരിക്കുകയാണ്. തെലുങ്കിലെ ഒരു യുവനടനുമായി നടി പ്രണയത്തിലാണെന്നു ഗോസിപ്പുകാർ പറയുന്നു. തെളിവുകൾ നിരത്തിയാണ് ഇവർ ഇതു സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. എങ്കേയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശർവാനന്ദാണ് അനുപമയുടെ ഗോസിപ്പ് കഥയിലെ നായകൻ. അനുപമയുടെതായി ഏറ്റവും ഒടുവിൽ തെലുങ്കിൽ റിലീസ് ചെയ്ത ചിത്രമാണു ശതമാനം ഭവതി.
നൂറ് വർഷം ഒന്നിച്ചു ജീവിക്കു എന്നതാണ് ഈ പേരിന്റെ അർത്ഥം. ചിത്രത്തിൽ ശർവാനന്ദാണ് അനുവിന്റെ നായകൻ. സിനിമ ഇപ്പോൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ഒരു അഭിമുഖത്തിൽ നായകന്മാരേക്കുറിച്ച് ചോദിച്ചപ്പോൾ ശർവാനന്ദിനെക്കുറിച്ചു പറഞ്ഞപ്പോൾ അനു വാചാലയായി. ഇതും പാപ്പരാസികൾ നോട്ട് ചെയ്തിരുന്നു. തനിക്ക് ഏറ്റവും കംഫർട്ടബിൾ ശർവാനന്ദ് ആണെന്നു അനു പറഞ്ഞിരുന്നു. മൂന്നു തെലുങ്കു ചിത്രമാണ് അനുപമ ചെയ്തിട്ടുള്ളത്. ഇതിൽ മൂന്നിലും ഡബ്ബ് ചെയ്തും അനു തന്നെ. തെലുങ്ക് പഠിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ശർവാനന്ദിനെ മലയാളം പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ തെലുങ്കു പഠിച്ചു എന്നായിരുന്നു മറുപടി.
പ്രേമത്തിനു ശേഷം ഒരുപാടു ടിവി ചാനലുകളിൽ അനുപമ അഭിമുഖം കൊടുത്തതു വിമർശനങ്ങൾക്കു കാരണമായിരുന്നു. ഇതോടെ മലയാള സിനിമയിൽ പ്രമോഷനു നടി വരാതായി. എന്നാൽ തെലുങ്കിൽ അഭിമുഖങ്ങൾ നൽകുന്നുണ്ട്. അഭിമുഖത്തിനെത്തിയ ഇരുവരുടെയും ശരീരഭാഷയും പാപ്പരാസികൾ നോട്ടമിട്ടിരുന്നു. മലയാള ചിത്രമായ ജോമോന്റെ സുവിശേഷങ്ങളും തെലുങ്ക് ചിത്രം ശതമാനം ഭവതിയും ഒരുമിച്ചാണു റിലീസ് ചെയ്തത്. എന്നാൽ ഫേസ്ബുക്കിൽ അനു കൂടുതൽ പ്രമോഷൻ നൽകിരിക്കുന്നതു ശതമാനം ഭവതിക്കായിരുന്നു എന്നും പറയുന്നു. ആദ്യമായാണ് അനുവിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വരുന്നത്.