കൊച്ചി: അനുപമ പരമേശ്വരനെന്ന നടിയുടെ വളര്‍ച്ചയുടെ തുടക്കം പ്രേമമെന്ന ഒറ്റ ചിത്രത്തിലൂടെയായിരുന്നു. പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി പ്രേഷകരുടെ പ്രിയങ്കരിയായി. ആദ്യ ചിത്രത്തിലെ വിജയം തമിഴിലും തെലുങ്കിലും അനുപമയെ നായിക താരമാക്കി. പ്രേമംമൂലം കൈവന്ന സൗഭാഗ്യങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചിരിക്കുകയാണ് നടി.
സ്വന്തം വീടിന് പ്രേമം എന്ന പേരു നല്കിക്കൊണ്ടാണ് അനുപമ പരമേശ്വരന്‍ ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കുള്ള കടപ്പാട് അറിയിച്ചിരിക്കുന്നത്. സിനിമയില്‍ പ്രേമം എന്ന് എങ്ങനെയാണോ എഴുതിയിരിക്കുന്നത് അതുപോലെ തന്നെയാണ് വീടിന്റെ പേരും എഴുതിയിരിക്കുന്നത്. അതും രണ്ടു വര്‍ഷം മുമ്പ് പ്രേമം റീലിസ് ചെയ്ത അതേ ദിവസം തന്നെയാണ് സ്വന്തം വീടിന് അനുപമ പേരു നല്കിയത്. 2015 മെയ് 29നാണ് പ്രേമം റീലീസ് ചെയ്തത്
നടി തന്റെ ഫേസ്ബുക് പേജില്‍ വീടിന്റെ പേര് എഴുതിവച്ചിരിക്കുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഉയര്‍ച്ചയ്ക്കു കാരണക്കാരനായ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും സഹതാരങ്ങളായ നിവിന്‍ പോളി, മഡോണ സെബാസ്റ്റ്യന്‍, സായ് പല്ലവി എന്നിവര്‍ക്കും അനുപമ നന്ദി അറിയിച്ചു.നിവിന്‍ പോളിയുടെ പുതിയ പുത്രിയെ കാണാന്‍ താന്‍ കൊതിയോടെ കാത്തിരിക്കുകയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു