തേപ്പ് ഒരു കലയാണെന്ന് പ്രമത്തിലെ നായിക. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുന്നത്. പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയായി മേരിയായി അനുപമ പരമേശ്വരന്‍ ജനങ്ങളുടെ മനം കവര്‍ന്നിരുന്നു. എന്നാല്‍ അന്യഭാഷാ ചിത്രങ്ങളിലാണ് താരം തിളങ്ങി നില്‍ക്കുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ പ്രതികരണം.
പ്രേമത്തിന് മുന്‍പും ഞാന്‍ ഒരു സിനിമാസ്വാദക മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം. നിരവധി പേരുടെ കഠിനാധ്വാനമാണ്. അതുകൊണ്ട് എനിക്ക് സിനിമയുടെ വിലയറിയം എന്നാണ് അനുപമ പറയുന്നത്.
എനിക്ക് ക്രഷസ് ഉണ്ടായിട്ടുണ്ട്. ഒരുപാട് സാധനങ്ങളെ പ്രേമിച്ചിട്ടുണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ട്-അനുപമ പരഞ്ഞു.
മേരിയുടെ (പ്രേമത്തിലെ അനുപമയുടെ കഥാപാത്രം) ഒരു ഭാഗ്യം എന്താണെന്നു വച്ചാല്‍ ആദ്യചിത്രത്തില്‍ തന്നെ തേക്കാന്‍ പറ്റി. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ ബ്യൂട്ടി വേറെ ലെവലാണ്. തേപ്പൊരു ആര്‍ട്ടാണ്.