ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും പ്രണയത്തിലാണെന്ന് അറിയാത്തതായി ആരുമുണ്്ടാകില്ല. ഇവര്‍ വിവാഹിതരാകുന്നുവെന്നും വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കോഹ്‌ലിയുടെയും അനുഷ്കയുടെയും വിവാഹം അടുത്ത വര്‍ഷം ജനുവരി 23ന് നടക്കുമെന്നാണ് പുതിയ വാര്‍ത്ത. ഇവരുടെ വിവാഹത്തിന്റേതെന്ന പേരിലുള്ള വിവാഹ ക്ഷണപത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഉഗ്രന്‍ വ്യാജനാണെന്നതാണ് സത്യം.
ജനുവരി 23ന് മുംബൈയിലെ താജ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകളെന്നാണ് ക്ഷണപത്രത്തില്‍ പറയുന്നത്. കിബ്ബി ബോയ് എന്ന പേരിലുള്ള ഒരാളാണ് ക്ഷണപത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ചിത്രം അപ്രത്യക്ഷമാകുകയും ചെയ്തു. കോഹ്‌ലിക്കൊപ്പം നില്ക്കുന്ന ചിത്രമാണ് കിബ്ബി പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിച്ചിരിക്കുന്നത്.
വിവാഹ ക്ഷണപത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് ഒരു തെളിവും നിലവില്‍ ലഭിച്ചിട്ടില്ല. മാത്രമല്ല, ക്ഷണപത്രത്തില്‍ കോഹ്‌ലിയുടെ മാതാപിതാക്കളുടെ പേര് തെറ്റായാണ് ചേര്‍ത്തിരിക്കുന്നത്. താരത്തോടുള്ള ആരാധന മൂത്ത് ആരെങ്കിലും ചെയ്തതാകാം ഈ ക്ഷണപത്രമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കോഹ്‌ലിയെയും അനുഷ്കയെയും പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നത് പാപ്പരാസികള്‍ നോട്ടമിട്ടിരുന്നു. ഇതാണ് വിവാഹഗോസിപ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമായത്. വിവാഹം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, കാത്തിരിക്കാനാണ് അനുഷ്ക ആരാധകരോടു മറുപടിയായി പറഞ്ഞത്.